പ്രതീക്ഷയോടെ ലോകം, നാം തൊട്ടടുത്ത്; തങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനി ഫൈസര്‍, ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽ തന്നെ കോവിഡ് വാക്സിന്‍ പരീക്ഷണം സംബന്ധിച്ച അനുകൂല വാര്‍ത്തകള്‍ക്കായി ലോകംപ്രതീക്ഷയോടെയാണ് കാതോര്‍ത്തിരിക്കുന്നത്. എന്നാലിതാ തങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനി ഫൈസര്‍ രംഗത്ത്എത്തിയിരിക്കുന്നു. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എ.എഫ്.പി, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ഇതിനോടകം തന്നെ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
അതേസമയം മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങളില്‍ നിന്നാണ് കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതെന്ന് ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ല വ്യക്തമാക്കിയത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ പ്രതീക്ഷ നല്‍കുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്ബനിയാണ് ഫൈസര്‍ എന്നും അദ്ദേഹം ഇതോടൊപ്പം അവകാശപ്പെടുകയുണ്ടായി. അമേരിക്കയില്‍ നിന്നുള്ള നാലെണ്ണമടക്കം 11 കോവിഡ് 19 വാക്സിനുകളാണ് നിലവില്‍ അവസാനഘട്ട പരീക്ഷണത്തിൽ എത്തിനിൽക്കുന്നത്.
അതോടൊപ്പം തന്നെ മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ആദ്യമായാണ് ഫൈസര്‍ പുറത്തു വിടുന്നത്. മുമ്പ് കോവിഡ് ബാധിക്കാത്തവരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രോഗബാധ തടയുന്നതില്‍ വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയതെന്ന് ബൗര്‍ല അവകാശപ്പെടുകയുണ്ടായി. അഞ്ചാംപനി അടക്കമുള്ളവയ്ക്കെതിരെ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനുകള്‍ പോലെതന്നെ ഫലപ്രദമാണിത് എന്നും കണ്ടെത്തി.
https://www.facebook.com/Malayalivartha






















