യു.എ.ഇക്ക് നൽകിയ ആ വാക്ക് പാലിക്കാൻ ട്രംപ് ;ബൈഡന്‍ വന്നാല്‍ അത് നടക്കുമോ എന്ന് ആശങ്ക
അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോഴും അനിശ്ചിതത്വം മാറിയിട്ടില്ല .ജോബൈഡൻ അടുത്ത അമേരിക്കൻ പ്രസിഡന്റായി വിജയിച്ചു എങ്കിലും ആ വിജയം പൂർണ്ണമായി അംഗീകരിക്കാൻ നിലവിലെ അമേരിക്കൻ പ്രസിഡന്റ് ട്രോണാൾഡ് ട്രംപ് തയ്യാറായിട്ടില്ല .അതുകൊണ്ട് തന്നെ ട്രംപിന്റെ ഇനിയുള്ള ചുരുങ്ങിയ കാലത്തിനിടക്കുള്ള നീക്കങ്ങൾ നിർണായകമാണ് .അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയുന്നതിനു മുമ്പ് യു.എ.ഇയുമായി ധാരണയായ എഫ് 35 യുദ്ധവിമാന ഇടപാട് നടത്താനൊരുങ്ങി ട്രംപ്. ഈ ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട കരാര്‍ യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ അനുമതിക്കായി വെച്ചിരിക്കുകയാണ് യു.എസ് പ്രതിരോധ വകുപ്പ്.50 എഫ് 35 ജെറ്റുകള്‍, 18 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, 10 ബില്യണ്‍ ഡോളര്‍ ആയുധ പാക്കേജ് എന്നിവ ഉള്‍പ്പെടെ 23.4 ബില്യണ്‍ ഡോളറിന്റെ കരാറാണിത്.
‘23.37 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നിരവധി നൂതന സൈനിക സാമഗ്രികള്‍ വാങ്ങാനുള്ള യു.എ.ഇയുടെ പ്രൊപ്പോസലിന് അംഗീകാരം നല്‍കാനുള്ള ഞങ്ങളുടെ നീക്കത്തെക്കുറിച്ച് കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിക്കാന്‍ ഇന്ന് വകുപ്പിനോട് നിര്‍ദ്ദേശിച്ചു,’ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.ജനുവരി 20 ന് പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറും മുമ്പ് ഈ ഡീല്‍ സാധ്യമാക്കാണ് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ശ്രമം. യു.എസ് കോണ്‍ഗ്രസിലെ നിയമ നിര്‍മാതാക്കള്‍ ഈ ഇടപാടിനെ എതിര്‍ക്കുന്നെങ്കില്‍ വില്‍പ്പന തടയാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ 30 ദിവസത്തെ സമയം ലഭിക്കും.
യു.എ.ഇ ഇസ്രഈലുമായി സമാധാന കരാര്‍ ഒപ്പു വെച്ചതിനു ശേഷം അമേരിക്ക യു.എ.ഇയുമായി ധാരണയായതാണ് ഈ യുദ്ധവിമാന ഇടപാട്. ബൈഡന്‍ അധികാരത്തിലേറിയാല്‍ ഈ ഇടപാട് വേഗത്തില്‍ നടക്കുമോ എന്നതില്‍ യു.എ.ഇക്കും ആശങ്കയുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 നെ കണക്കാക്കുന്നത്. ഇസ്രഈലിന് 16 എഫ് 35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ നിലവില്‍ ഇസ്രഈലിന് മാത്രമാണ് ഈ യുദ്ധ വിമാനം വാങ്ങാനായത്. ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്. അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ ആണ് ഇതിനു കാരണം.
https://www.facebook.com/Malayalivartha






















