സ്ത്രീയെന്ന വാക്കിന്റെ അര്‍ത്ഥം ഓക്സ്ഫോര്‍ഡ് നിഘണ്ടു പരിഷ്‌കരിക്കുന്നു

ഓക്സ്ഫോര്‍ഡ് നിഘണ്ടു സ്ത്രീയെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ തിരുത്തുകയാണ്. സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങള്‍ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു. മുന്‍പ് നിഘണ്ടുവില്‍ ബിച്ച് (Bitch ), ബിന്റ് ( Bint ), വെഞ്ച് ( Wench ) തുടങ്ങിയ മോശപ്പെട്ട വാക്കുകളായിരുന്നു സ്ത്രീ എന്ന് തിരഞ്ഞാല്‍ കാണുന്നത്. അതുകൊണ്ടു തന്നെ ഇത് തിരുത്തണമെന്ന പരാതി കുറച്ച് കാലമായി നില നില്‍ക്കുകയായിരുന്നു.
മാത്രമല്ല, കഴിഞ്ഞ വര്‍ഷം 30,000-ത്തിലധികം പേര്‍ ഒപ്പിട്ട ഒരു ഹര്‍ജി ലിംഗവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ പദങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് വിവേചനപരമായ നിര്‍വചനം തിരുത്താന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് തീരുമാനിക്കുന്നത്.
സ്ത്രീ എന്ന വാക്കിന് നിര്‍വ്വചനമായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത് 'ഒരു വ്യക്തിയുടെ ഭാര്യ, കാമുകി അല്ലെങ്കില്‍ സ്നേഹിത' എന്നൊക്കെയാണ്. ഒരു പുരുഷന്റെ ഉടമസ്ഥതയിലാണ് സ്ത്രീയെന്ന അര്‍ത്ഥം വരാതിരിക്കാനാണ് പുതിയ നിര്‍വചനത്തില്‍ പുരുഷന് പകരം വ്യക്തി എന്ന് കൊടുത്തിരിക്കുന്നത് എന്നാണ് പ്രസ് പറയുന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങള്‍ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു.
കുറച്ച് കൂടി വിശാലമായ അര്‍ത്ഥമാണ് നിഘണ്ടുവില്‍ പുരുഷന് നല്‍കിയിരിക്കുന്നതെന്നും, അതേസമയം സ്ത്രീയെ താഴ്ത്തിക്കെട്ടുന്ന, പ്രകോപനപരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പറയുന്നു. പുരുഷന്മാര്‍ സ്ത്രീകളുടെ ഉടമകളാണെന്ന് തോന്നിപ്പിക്കും വിധവും, ലിംഗവിവേചനത്തെ എടുത്ത് കാണിക്കുന്നതോ, സംരക്ഷിക്കുന്നതോ ആയ രീതിയിലുമാണ് സ്ത്രീയുടെ പര്യായങ്ങള്‍ ഡിക്ഷണറിയില്‍ നല്‍കിയിട്ടുള്ളത് എന്നും ഹര്‍ജിയില്‍ പറയുന്നു.
കൂടാതെ ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍, ലെസ്ബിയന്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ പദങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും മാറ്റങ്ങള്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ചവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീക്കൊപ്പം പുരുഷന്റെ നിര്‍വചനത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റ് പല വാക്കുകളും പരിഷ്‌കരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















