പാകിസ്ഥാനില്‍ ഭരണകൂട ഭീകരത അരങ്ങു തകര്‍ക്കുകയാണ്; ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ് ; പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാകിസ്ഥാനിലെ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി . പാര്‍ലമെന്റ് അംഗം ഇമ്രാന്‍ അഹമ്മദ് ഖാന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം ഈ പ്രസ്താവന നടത്തിയത് .
പാകിസ്ഥാനില്‍ ഭരണകൂട ഭീകരത അരങ്ങു തകര്‍ക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ് അവിടെയുള്ളതെന്നും ചൂണ്ടിക്കാട്ടിയിരുന്നു . ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബ്രിട്ടണ്‍ തയ്യാറാകണമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആവശ്യപ്പെട്ടത് . ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി . ഇമ്രാന്‍ അഹമ്മദ് ഖാന്റെ നിലപാടിനോട് താന്‍ പൂര്‍ണ്ണമായി യോജിക്കുകയാണെന്നും വിഷയം പാകിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ മന്ത്രിസഭാംഗത്തെ ചുമതലപ്പെടുത്തിയതായും ജോണ്‍സണ്‍ വ്യക്തമാക്കി.
എന്നാൽ പാകിസ്ഥാനില്‍ മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂനപക്ഷ കൊലപാതകങ്ങളും നിയന്ത്രണമില്ലാതെ തുടരുന്നു . 82 വയസ്സുകാരനായ മെഹ്ബൂബ് അഹമ്മദ് ഖാന്‍ എന്ന അഹമ്മദീയ വിഭാഗക്കാരനെ തിങ്കളാഴ്ച അജ്ഞാതരായ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ക്രിസ്തുമത വിശ്വാസികളായ അമ്മയെയും മകനെയും പാകിസ്ഥാനില്‍ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.ഇതെല്ലാം അവർ ചൂണ്ടിക്കാട്ടുകയുണ്ടായി .
https://www.facebook.com/Malayalivartha






















