നേപ്പാളില്‍ ബസ് അപകടത്തില്‍പെട്ട് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ബെയ്ട്ടാഡി ജില്ലയില്‍ ബസ് അപകടത്തില്‍പെട്ട് ഒമ്പത് പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. ദസരത്ത് ചാന്ദ് ഹൈവേയില്‍ പഠാന്‍ മുന്‍സിപ്പാലിറ്റിയില്‍ ആണ് രാത്രി 11 മണിയോടെ അപകടമുണ്ടായത്.
ദര്‍ചുല ജില്ലയിലെ ഗന്നയില്‍ നിന്നും മഹേന്ദ്രനഗറിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ഇറക്കത്തിലുള്ള വളവില്‍ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു
https://www.facebook.com/Malayalivartha






















