ഇംഗര്‍ഷൈമിലെ സൈനികാസ്ഥാനത്ത് നിന്നും 110 വര്‍ഷം മുന്‍പ് അയച്ച സന്ദേശം കണ്ടെത്തി...

ഇംഗര്‍ഷൈമിലെ സൈനികാസ്ഥാനത്ത് നിന്നും ജര്‍മന്‍ ഭാഷയില്‍ 110 വര്‍ഷം മുന്‍പ് പ്രാവിന്റെ പക്കല്‍ കൊടുത്തയച്ച സന്ദേശം കണ്ടെത്തിയിരിക്കുകയാണ് ദമ്പതികള്‍. ഏതോ സൈനികന്‍ അയച്ച ഈ കത്ത് ചെറിയ പെട്ടിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. 1910-നും 1916-നും ഇടയിലാകണം കത്ത് അയച്ചതെന്നാണ് വിലയിരുത്തല്‍.
കിഴക്കന്‍ ഫ്രാന്‍സിലെ ലിംഗെ മ്യൂസിയം ക്യുറേറ്റര്‍ ഡൊമനിക് ജര്‍ഡി പറയുന്നത്, സൈനികതന്ത്രങ്ങളെ കുറിച്ച് സൂചനകള്‍ ഉള്ള സന്ദേശം സംബോധന ചെയ്തിരിക്കുന്നത് മിലിട്ടറിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെയാണെന്നാണ്. എന്നാല്‍ ഈ കത്ത് ലക്ഷ്യ സ്ഥാനത്ത് എത്താതെ പോകുകയായിരുന്നു. കത്തിലെ വിവരങ്ങള്‍ അറിയാനായി ജര്‍മന്‍ ഭാഷ അറിയാവുന്ന സുഹൃത്തിന്റെ സഹായവും ക്യുറേറ്റര്‍ ജര്‍ഡി തേടിയിട്ടുണ്ട്.
ലോകമഹായുദ്ധ ചരിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്ന സന്ദേശമായിരിക്കും അതെന്നാണ് ജെര്‍ഡി പറയുന്നത്. കത്ത് വഴിയില്‍ നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തുന്നത്. 1914 മുതല്‍ 18 വരെ നീണ്ടു നിന്ന ഒന്നാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഓര്‍ബേ മ്യൂസിയത്തിലാണ് ഇപ്പോള്‍ ഈ സന്ദേശം പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















