ഇന്ത്യൻ സേനയ്ക്ക് കരുത്തായി എസ് -400 വ്യോമ പ്രതിരോധ മിസൈൽ; 2021 അവസാനത്തോടെ ആദ്യ ബാച്ച് പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് റഷ്യൻ നയതന്ത്രജ്ഞൻ

ഇന്ത്യൻ സേനയ്ക്ക് കരുത്തായി മാറുവാൻ ഒരുങ്ങുകയുകയാണ് എസ് -400 വ്യോമ പ്രതിരോധ മിസൈൽ . ഇത് ഇന്ത്യയ്‌ക്ക് കെെമാറുമെന്ന് റഷ്യ അറിയിച്ചു . ഇതിനുള്ള നടപടികൾ ഊർജിതമാക്കിയെന്നും 2021 അവസാനത്തോടെ ആദ്യ ബാച്ച് പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്നും റഷ്യൻ നയതന്ത്രജ്ഞൻ അറിയിക്കുകയുണ്ടായി.
ആദ്യ ബാച്ചിൽ അഞ്ച് എസ് -400 വ്യോമ പ്രതിരോധ സംവിധാനമാകും ഉണ്ടാവുക. ഇതിനൊപ്പം കെ.എ -226 മൾട്ടി പർപ്പസ് ഹെലികോപ്റ്ററുകൾക്കുള്ള കരാർ അന്തിമമാക്കുന്നതിനുള്ള നടപടികളും മുന്നേറുകയാണ്. എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 5.43 ബില്യൺ യു.എസ് ഡോളർ കരാറിൽ കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്."ഇന്ത്യയുടെ ഭാഗത്തുനിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉടൻ വേണമെന്ന് അഭ്യർത്ഥന ഉണ്ടായാൽ ഈ ആവശ്യം നിറവേറ്റാൻ ഞങ്ങൾ പരമാവധി ശ്രമിക്കും." റഷ്യയുടെ ഡെപ്യൂട്ടി ചീഫ് മിഷൻ റോമൻ ബാബുഷ്കിൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















