മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി വന്‍ഭൂരിപക്ഷത്തിലേക്ക്

മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചി വന്‍ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നു. ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 322 സീറ്റ് ആണ് വേണ്ടത്. ഇതുവരെ ഫലം പ്രഖ്യാപിച്ച 434 സീറ്റില്‍ 368 എണ്ണവും സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) നേടിക്കഴിഞ്ഞു.
മുഖ്യപ്രതിപക്ഷമായ പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി)-ക്ക് 24 സീറ്റ് ലഭിച്ചു. 42 സീറ്റിന്റെ ഫലം വരാനുണ്ട്. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.
2015-ലാണ് 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് എന്‍എല്‍ഡി അധികാരത്തിലെത്തിയത്. നൊബേല്‍ സമാധാന ജേതാവായ സൂ ചിയുടെ ജനപ്രീതിയാണ് അതിന് സഹായിച്ചത്.
എന്നാല്‍ രോഹിന്‍ഗ്യ മുസ്ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നല്‍കിയ മൗനാനുവാദവും രാജ്യാന്തര തലത്തില്‍ സൂ ചിയെ വിമര്‍ശനവിധേയയാക്കി.
https://www.facebook.com/Malayalivartha






















