അല്‍ ഖായിദ നേതാവിനെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വധിച്ചു

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വടക്കന്‍ ആഫ്രിക്കയിലെ അല്‍ ഖായിദ സൈനിക മേധാവി ബഹ് അഗ് മൂസയെ സൈനിക നടപടിക്കിടയില്‍ വധിച്ചതായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി വ്യക്തമാക്കി.
മാലി സൈന്യത്തിലെ മുന്‍ കേണല്‍ കൂടിയായ ഇയാള്‍ ബമൂസ ദിയറ എന്നും അറിയപ്പെടുന്നു.
മാലിയിലെ ഏറ്റവും വലിയ തീവ്രവാദി ഗ്രൂപ്പായ ജമാഅത്ത് നസ്രത്ത് അല്‍ ഇസ്ലാം മുസ്ലിമിന്‍ എന്ന സംഘടനയുടെ നേതാവ് ഇയദ് അഗ് ഗാലിയുടെ വലംകൈയാണ്.
അമേരിക്കയുടെ ഭീകരപ്പട്ടികയില്‍ ഉള്ള ഇയാള്‍ അനേകം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും പാര്‍ലി പറഞ്ഞു. 5100 ഫ്രഞ്ച് സൈനികര്‍ ഭീകരവിരുദ്ധ പോരാട്ടത്തിനായി ഇപ്പോള്‍ മാലിയിലുണ്ട്.
https://www.facebook.com/Malayalivartha






















