Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ചൈനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്, വലിയ തോക്കുകളും ടാങ്കുകളും വിന്യസിച്ച് ലഡാക്കിൽ ചൈനീസ് സൈന്യത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, ഇന്ത്യയുടെ തന്ത്രപരമായ വിന്യാസത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിച്ചു

02 JANUARY 2021 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ചൈനയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാടും മനോഭാവവുമാണ് തുടരുന്നത്... ചൈനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ നീങ്ങുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.അതിർത്തിയില്‍ ചൈനീസ് സേനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യൻ സൈന്യം നീങ്ങുന്നതിന് എല്ലാവിധമായ സൂചനകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വലിയ തോക്കുകളും ടാങ്കുകളും വിന്യസിച്ച് ലഡാക്കിൽ ശക്തമായ മുന്നറിയിപ്പാണ് ചൈനീസ് സൈന്യത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപരമായ വിന്യാസത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ട്.

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ട്വിറ്റർ ഉപയോക്താവ് ഇന്ത്യൻ സൈനികർ പാംഗോംഗ് സോ, റെസാങ് ലാ, റെചിൻ ലാ പർവത പാതകൾ എന്നിവിടങ്ങളിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിക്കുന്നതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടു കഴിഞ്ഞിരിക്കുകയാണ്. ഈ പ്രദേശത്തെ യുദ്ധ ടാങ്കുകൾ പോലുള്ള വലിയ ആയുധങ്ങളുടെ സ്ഥാനങ്ങളും ഉപഗ്രഹ ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയും ചൈനയും ഒൻപതാം റൗണ്ട് സൈനിക കമാൻഡർ തല ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. 2020 മെയ് മുതൽ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലത്തിലുള്ള നിരവധി ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷത്തിൽ ഒരു കുറവും വന്നിട്ടല്ല.

പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒൻപതാം റൗണ്ട് കോർപ്സ് കമാൻഡർ ലെവൽ മീറ്റിങ് നടത്താൻ ബെയ്ജിങും ഡൽഹിയും ആലോചിക്കുന്നുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ ടാൻ കെഫെ വ്യാഴാഴ്ച പറഞ്ഞു. ഇരുരാജ്യവും ആയിരക്കണക്കിന് സൈനികരെ അതിർത്തിയുടെ ഇരുവശങ്ങളിൽ വിന്യസിക്കുകയും തന്ത്രപരമായ സ്ഥാനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുകയും ചെയ്യുന്നു. ചൈന-ഇന്ത്യ അതിർത്തിയുടെ മേൽനോട്ടം വഹിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ കമാൻഡറായി ജനറൽ ഴാങ് സുഡോങിനെ നിയമിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.

ഒരു വർഷം അവസാനിക്കാറായിട്ടും അതിർത്തിയിലെ പ്രശ്നങ്ങൾ പുകയുന്ന സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉടലെടുത്തു കൊണ്ടിരിക്കുന്നത്... പുതുവർഷം ആയിട്ടും അതിർത്തിയിലെ ആ പ്രശ്നം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു .. ചൈനയുടെ നീക്കങ്ങൾക്ക് അനുസരിച്ച് കരുതൽ മാർഗവും ഇന്ത്യ സ്വീകരിക്കുന്നുണ്ട്.... കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം മുറുകുകയാണ്...
അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കിയതായതായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ അറിയിച്ചു . മിസൈലുകളും റഡാറുകളും ചൈന എത്തിച്ചതോടെ ഇന്ത്യയും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. ഇത് ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും ബദൗരിയ അറിയിച്ചുക്കുകയുണ്ടായി .

ഗാൽവനിൽ ചെയ്‌തതു പോലെ അതിർത്തി പിടിച്ചെടുക്കാനും പിന്നെ അവിടെ തർക്കഭൂമിയാണെന്ന് വാദിക്കാനുമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കാൻ നടന്ന നയതന്ത്ര - സൈനിക ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ചേർന്ന എട്ടാമത് കമാൻഡർ തല ചർച്ചയിലും തീരുമാനമായില്ല. തർക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കി .1986 ൽ അരുണാചൽ പ്രദേശിലെ സുംദൊരോംഗ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വദേശകാര്യമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. എട്ട് വർഷമെടുത്താണ് സുംദൊരോങ് ചു പ്രശ്‌നം പരിഹരിച്ചത്.

ഇന്ത്യ - ചൈന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിക്കുകയുണ്ടായി . ചൈനയുമായി ഈ മാസം ആദ്യം ഓൺലൈൻ ചർച്ചയും നടന്നിരുന്നു. സമവായത്തിന് ചൈന തയാറല്ല. ലഡാക്കിലെ സ്ഥിതി പഴയപോലെ തുടരുകയാണ്. ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. ചർച്ച അടക്കമുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യക്കാവില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറവേൽപിക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. പല തവണ ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും ശ്രമിച്ചു. ഒരു തവണ ഇരു വിഭാഗം സൈനികരും നേരിട്ട് ഏറ്റ്മുട്ടുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (3 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (3 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (4 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (4 hours ago)

Malayali Vartha Recommends