കോവിഡ് പ്രതിരോധ മരുന്ന് നിര്‍മ്മാണ കമ്പനിയുടെ ദക്ഷികൊറിയന്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിന് എതിരെ ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണം

കോവിഡ് പ്രതിരോധ മരുന്ന് നിര്‍മ്മാത്താക്കളായ പ്രമുഖ വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കമ്പ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്യാന്‍ ശ്രമം. ഫൈസറിന്റെ ദക്ഷിണകൊറിയന്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിന് നേരെയാണ് സൈബര്‍ ആക്രമണം നടന്നത്. ദക്ഷിണകൊറിയയിലെ നിരവധി കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇതിന് മുന്‍പും ഉത്തരകൊറിയയിലെ ഹാക്കര്‍മാരില്‍ നിന്നും നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊറോണ പ്രതിരോധ വാക്‌സിന് വിപണയില്‍ ആദ്യം എത്തിച്ച വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ഫൈസര്‍.
ഫൈസറിന്റെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലേക്ക് ഇപ്പോളുണ്ടായ ആക്രമണം കോവിഡ് വാക്‌സിനെക്കുറിച്ചും മറ്റ് ചികിത്സാ സംവിധാനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാകുമെന്ന് ആണ് ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഹാക്കിംഗ് വിജയിച്ചോ എന്നും ഹാക്കിംഗിലൂടെ കോവിഡ് വാക്‌സിനെ സംബന്ധിച്ച വിവരങ്ങള്‍ നഷ്ടപ്പേട്ടോ എന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha



























