Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റ് വീശുന്നു... ദശലക്ഷക്കണക്കിന് ആളുകൾ ബുദ്ധിമുട്ടിൽ... 33 പേർ ഇതുവരെ മരണപെട്ടു

19 FEBRUARY 2021 11:19 AM IST
മലയാളി വാര്‍ത്ത

ദക്ഷിണ അമേരിക്കൻ പ്വശ്യയിൽ ശീതക്കാറ്റില്‍ 33 പേർ മരിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിക്ഷാമം മൂലം വലയുന്നത്. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്‌സസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം ആളുകള്‍ക്ക് ശുദ്ധജലവും ലഭിക്കാതെയായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്.

ടെക്‌സസ്, ലൂസിയാന, കെന്റക്കി, മിസോറി, ഡാലസ്, മിസിസിപ്പി, വെര്‍ജീനിയ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം കടുത്ത ദുരിതത്തിലാണ്. നാലിഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയുമുണ്ട്. പടിഞ്ഞാറന്‍ ടെക്സസിലെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായി.

അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജനം അമിതമായി വൈദ്യുതി ഉപയോഗിച്ചതും വിതരണശൃംഖലകളെ ബാധിച്ചു. നിലവില്‍ വീടുകള്‍ക്കുള്ളില്‍പ്പോലും തണുപ്പ് പ്രതിരോധിക്കാനാവാതെ ജനം വലയുകയാണ്. അതിശൈത്യം മൂലം റോഡ് അപകടങ്ങള്‍ കൂടി.

ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 70 ലക്ഷത്തോളം ആളുകള്‍ക്കു ശുദ്ധജലവും കിട്ടാതായി. പൈപ്പിലൂടെ ലഭിക്കുന്ന ജലം തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വീടുകള്‍ വിട്ട് ഹോട്ടലുകളില്‍ താമസിക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിനിടയില്‍ കൊവിഡ് വാക്സിന്‍ വിതരണവും മുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (50 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (58 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (1 hour ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (7 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (8 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (8 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (10 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends