പക്ഷിപ്പനി പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക്; ആദ്യകേസ് റിപ്പോർട്ട് ചെയ്തത് റഷ്യയിൽ

പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യയിലാണ് മനുഷ്യരില്‍ പക്ഷിപ്പനി പടര്‍ന്ന ആദ്യ കേസ് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ടതായി റഷ്യന്‍ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം മേധാവി റോസ്‌പോട്രെബ്നാഡ്സര്‍ പറഞ്ഞു. സംഭവം ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം അറിയിച്ചു.
പക്ഷിപ്പനിയുടെ എച്ച്5എന്‍8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് കോഴികളില്‍ മാത്രമായിരുന്നു. H5N1, H7N9, H9N2 എന്നീ വകഭേദങ്ങള്‍ മനുഷ്യരിലേക്ക് പകരാം. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. ഓര്‍ത്തോമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍. ദേശാടന പക്ഷികളാണ് ഈ രോഗം പടര്‍ത്തുന്നത്. പ്രത്യേകിച്ച് നീര്‍പക്ഷികള്‍. ഇത്തരം പക്ഷികളില്‍ സ്വാഭാവികമായി ചെറിയ അളവില്‍ കണ്ടുവരുന്ന വൈറസുകള്‍ വളര്‍ത്തുപക്ഷികളിലേക്ക് പടരുന്നതോടെ വിനാശകാരികളാകുന്നു.
https://www.facebook.com/Malayalivartha



























