Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അജിത് ഡോവലിന്റെ മാസ്റ്റർ പ്ലാൻ ഫലം കണ്ടു; പാക്കിസ്ഥാൻ വാലും ചുരുട്ടിയോടിയത് ആ ഒരൊറ്റ ഫോണ്‍ കോളിൽ; സമാധാന പാതയിൽ അതിർത്തി മേഖല

26 FEBRUARY 2021 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം

ഇന്ത്യയ്ക്ക് പകുതിയിലധികം ആശ്വാസം നൽകുന്ന തീരുമാനമായിരുന്നു ഇന്ത്യ പക് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഈ നിർണായകമായ തീരുമാനത്തിന് പിന്നിലുള്ള മാസ്റ്റർ ബുദ്ധി അജിത് ഡോവൽ എന്നതാണ് സത്യം. കൊടുമ്പിരികൊണ്ട ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിലൊരു നിർണായക തീരുമാനത്തിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. ആരും നിനച്ചിരിക്കാത്ത വേളയിലായിരുന്നു ഇത്തരത്തിലൊരു പ്രഖ്യാപനം പെട്ടെന്ന് ഉണ്ടായത്. അത് ഉണ്ടാക്കിയ ഓളം ചലനവും സന്തോഷവും ഒട്ടും കുറവല്ല. സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യ ഏറെ ആശ്വാസകരമായ തീരുമാനമായിരുന്നു അത്. അജിത് ഡോവൽ ഇറക്കിയ മാസ്റ്റർ ബുദ്ധി ഇങ്ങനെയാണ്.


ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്ക് ദേശീയ സുരക്ഷാ വിഭാഗം സ്‌പെഷല്‍ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു. യൂസഫും തുടങ്ങിവച്ച ചര്‍ച്ചകള്‍. പിന്നെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്‌ലൈനിലൂടെ നടത്തിയ അപൂര്‍വമായ ഫോണ്‍ കോള്‍. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നിര്‍ണായകമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത് ഇങ്ങനെ. 24ന് അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ അതിര്‍ത്തിപ്രദേശത്തു താമസിക്കുന്നവരുടെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷയുടെ പുതുവെളിച്ചം തെളിയുകയാണ്. അടുത്തിടെ മേഖലയില്‍ വെടിവയ്പ് രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഇന്ത്യ-പാക്ക് സൈന്യങ്ങള്‍ തമ്മിലുള്ള ഹോട്ട്‌ലൈന്‍ ഇപ്പോഴും സജീവമാണ്. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ എല്ലാ ദിവസവും സംസാരിക്കാറുമുണ്ട്. ആഴ്ചയില്‍ ഒരിക്കലാണ് ബ്രിഗേഡിയര്‍ സംസാരിക്കുന്നത്. മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ വളരെ അപൂര്‍വമായി മാത്രമാണ് സംസാരിക്കുന്നത്. ഇക്കുറി തിങ്കളാഴ്ച അവര്‍ തമ്മിലായിരുന്നു സംസാരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

 

കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ 5133 തവണയായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യയുടെ 24 സേനാംഗങ്ങള്‍ വീരമൃത്യു വരിക്കുകയും ചെയ്തു . 22 ഗ്രാമീണരും കൊല്ലപ്പെട്ടു. പാക്ക് ഷെല്ലാക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തി മേഖലകളിലെ ഗ്രാമീണര്‍ക്കായി 14,000 ഭൂഗര്‍ഭ ബങ്കറുകള്‍ സേന നിര്‍മിച്ചിട്ടുണ്ട്. ഭൂരിഭാഗവും രജൗറി, പൂഞ്ച്, സാംബ ജില്ലകളിലാണ്.

 

 

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, നിയന്ത്രണരേഖയും (എല്‍ഒസി) രാജ്യാന്തര അതിര്‍ത്തിയുമടക്കം (ഐബി) ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്ന 3323 കിലോമീറ്റര്‍ അതിര്‍ത്തി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണു കരുതുന്നത്. ഇതില്‍ ജമ്മു കശ്മീരിലുള്ളത് 961 കിലോമീറ്റര്‍ (നിയന്ത്രണ രേഖ 740 കിലോമീറ്റര്‍; രാജ്യാന്തര അതിര്‍ത്തി 221 കിലോമീറ്റര്‍). വ്യക്തമായി വേര്‍തിരിച്ച, അംഗീകൃത അതിര്‍രേഖയാണു രാജ്യാന്തര അതിര്‍ത്തി. തര്‍ക്കമേഖലയാണു നിയന്ത്രണ രേഖ. 2003ലെ വെടിനിര്‍ത്തല്‍ ധാരണ ഒട്ടും ലംഘനമില്ലാതെ തുടരുന്നത് ഒരു പ്രദേശം മാത്രമാണ് നിലവില്‍ അതിര്‍ത്തിയിലുള്ളത് - സിയാച്ചിനിലെ മഞ്ഞുമലകളില്‍. 18 വര്‍ഷമായി ഇവിടെ കാര്യമായ പ്രകോപനങ്ങള്‍ക്ക് ഇരു സൈന്യങ്ങളും തുനിഞ്ഞിട്ടില്ല.

2003 നവംബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ 2016 വരെ ഏറെക്കുറേ സജീവമായിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണം ഉണ്ടായതോടെ കരാര്‍ ലംഘിക്കപ്പെട്ടു. തുടര്‍ന്ന് 2018 വരെ വലിയ തോതില്‍ വെടിവയ്പ് ഉണ്ടായി. 2018ല്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശവും പരാജയപ്പെട്ടു.

അതിര്‍ത്തിയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള കരാറുകളും ധാരണകളും കര്‍ശനമായി പാലിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു. സമാധാനം തകര്‍ക്കുന്നതും അക്രമത്തിലേക്കു നയക്കുന്നതുമായ സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യയുടെ സേനാ സന്നാഹം നിലവിലെ രീതിയില്‍ തുടരും. നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഇനിയും ശ്രമിക്കുമെന്നതിനാല്‍ അതിര്‍ത്തിയിലുടനീളം കര്‍ശന ജാഗ്രത പാലിക്കുക്കുവാൻ നിർദേശം നൽകിയിട്ടുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (4 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (19 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (30 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (34 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (39 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (43 minutes ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (47 minutes ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (50 minutes ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (57 minutes ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (59 minutes ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (3 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (5 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (6 hours ago)

Malayali Vartha Recommends