Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇറാഖിലെത്തുന്നു... നാല് ദിവസത്തെ സന്ദര്‍ശനം ലക്ഷ്യമിട്ട് പോപ്പ് ഫ്രാന്‍സിസ് ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദിലെത്തും

05 MARCH 2021 09:55 AM IST
മലയാളി വാര്‍ത്ത

ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇറാഖിലെത്തുന്നു. പോപ്പ് ഫ്രാന്‍സിസ് ഇന്ന് ഉച്ചയ്ക്ക് ബഗ്ദാദിലെത്തും. കൊറോണ രോഗ വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് വിദേശ യാത്ര നടത്തുന്നത്. നാല് ദിവസത്തെ സന്ദര്‍ശനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇറാഖിലെ ക്രൈസ്തവ സമൂഹവുമായി സംവദിക്കുന്ന അദ്ദേഹം ഷിയാ നേതാവ് ആയത്തുല്ലാ സിസ്താനിയുമായി ചര്‍ച്ച നടത്തും. മൊസൂളില്‍ പ്രത്യേക പ്രാര്‍ഥനയും തീരുമാനിച്ചിട്ടുണ്ട്. കൊറോണ രോഗവും സുരക്ഷാ ഭീഷണിയും അവഗണിച്ച് സ്വന്തം താല്‍പ്പര്യമെടുത്താണ് പോപ്പ് ഫ്രാന്‍സിസ് ഇറാഖിലെത്തുന്നത്.

 


ക്രൈസ്തവരുടേയും മുസ്ലിങ്ങളുടെയും ജൂതരുടെയും ഒട്ടേറെ ചരിത്രങ്ങളുള്ള മണ്ണാണ് ഇറാഖിലേത്. ക്രൈസ്തവര്‍ പൂര്‍വ പിതാമഹനായി കണക്കാക്കുന്ന എബ്രഹാമിന്റെ നാട്. നേരത്തെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1999ല്‍ ഇറാഖ് സന്ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ, അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകൂടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു.

ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹമാണ് ഇറാഖിലേക്ക്. 14 ലക്ഷത്തോളം ക്രൈസ്തവരാണ് നേരത്തെയുണ്ടായിരുന്നത്. രണ്ടര ലക്ഷം പേര്‍ മാത്രമേ ഇപ്പോഴുള്ളൂ എന്നാണ് കണക്ക്. 2003ല അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ഒട്ടേറെ ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരുന്നു.

 



ഇറാഖിലെ ക്രൈസ്തവര്‍ക്ക് പോപ്പ് ഫ്രാന്‍സിസിന്റെ സന്ദര്‍ശനം ഏറെ ആത്മവിശ്വാസം നല്‍കും. ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം മുസ്ലിം മത നേതാക്കളെയും കാണും.

വലിയ സംഘം മാധ്യമപ്രവര്‍ത്തകരും പോപ്പിനൊപ്പമുണ്ട്. ഇറാഖിലേക്ക് ഒരു തീര്‍ഥാടന യാത്രയാണ് നടത്താന്‍ പോകുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ബഗ്ദാദിലെത്തുന്ന പോപ്പ് ഫ്രാന്‍സിസിനെ പ്രധാനമന്ത്രിയും പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും. ക്രൈസ്തവ നേതാക്കളുമായും സിറിയന്‍ കാത്തലിക് സഭാ നേതാക്കളുമായും ശേഷം ചര്‍ച്ച നടത്തും.

 


തെക്കന്‍ ഇറാഖിലെ നജഫ് നഗരം സന്ദര്‍ശിക്കും. ഷിയാക്കള്‍ അതീവ പ്രാധാന്യത്തോടെ കാണുന്ന ഈ നഗരത്തില്‍ വച്ചാണ് ഷിയാ നേതാവ് ആയത്തുല്ലാ അലി സിസ്താനിയുമായി ചര്‍ച്ച നടത്തുക. പ്രവാചകന്‍ എബ്രഹാമിന്റെ ജനന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊര്‍ മേഖലയില്‍ സര്‍വ മത സമ്മേളനത്തില്‍ പങ്കെടുക്കും.

ഞായറാഴ്ചയാണ് പോപ്പ് മൊസൂളിലേക്ക് പോകുക. ശേഷം ഇര്‍ബിലില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയ ശേഷം മടങ്ങും. 10000 ഇറാഖി സൈനികരെയാണ് പോപ്പിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (11 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends