കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ബൂസ്റ്റര്‍ ഡോസുമായി റഷ്യ; വാക്‌സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പാരംഭിച്ചിരിക്കുകയാണ് റഷ്യ. വാക്‌സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ അറിയിക്കുകയുണ്ടായി. റഷ്യന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ചു വൈറസിന്റെ പുതിയ വകഭേദങ്ങള്‍ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനുമാണ് പുതിയ നീക്കം നടക്കുന്നത്. താന്‍ ഒരു ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തതായും നഗരവാസികളോട് ഇത് പാലിക്കണമെന്നും മോസ്‌കോ മേയര്‍ സര്‍ജി സൊബിയാനിന്‍ വ്യകത്മാക്കി.
ഡെല്‍റ്റ വകഭേദമാണു റഷ്യയില്‍ ഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണം. ഈ വര്‍ഷം ജനുവരിയില്‍ വാക്സീന്‍ ഡ്രൈവ് തുടങ്ങിയതിനു ശേഷം 16 ശതമാനം ആളുകള്‍ മാത്രമാണു റഷ്യയില്‍ ഒരു ഡോസ് വാക്സീന്‍ എങ്കിലും സ്വീകരിച്ചത്. വാക്സീന്‍ സ്വീകരിക്കാന്‍ ജനത പ്രകടിപ്പിക്കുന്ന വിമുഖതയാണ് പ്രതിസന്ധി. ഇതിനിടെയാണു പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനം.
അതേസമയം വാക്‌സീന്‍ സ്വീകരിക്കാന്‍ ജനത പ്രകടിപ്പിക്കുന്ന വിമുഖതയാണ് പ്രതിസന്ധിക്ക് കാരണമായി മാറിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ വാക്‌സീന്‍ സ്വീകരിച്ച എല്ലാവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വാക്‌സീന്‍ ബൂസ്റ്ററുകള്‍ നല്‍കാനാണു തീരുമാനം കൈകൊണ്ടിരിക്കുന്നത്. രാജ്യത്തെ 60 ശതമാനം ആളുകള്‍ വാക്‌സീന്‍ സ്വീകരിക്കുന്നതു വരെ ഓരോ 6 മാസത്തിനിടെയും ഇതു തുടരുന്നതാണ്. വാക്‌സീന്റെ കാര്യക്ഷമത, പ്രതിരോധശേഷി എന്നിവ പരീക്ഷിച്ച് ഉറപ്പു വരുത്താനുള്ള അവസരം കൂടിയാകും ഇത്.
ഡെല്‍റ്റ വകഭേദമാണു റഷ്യയില്‍ ഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണം. ഈ വര്‍ഷം ജനുവരിയില്‍ വാക്സീന്‍ ഡ്രൈവ് തുടങ്ങിയതിനു ശേഷം 16 ശതമാനം ആളുകള്‍ മാത്രമാണു റഷ്യയില്‍ ഒരു ഡോസ് വാക്സീന്‍ എങ്കിലും സ്വീകരിച്ചത് തന്നെ. ഇതിനിടെയാണു പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനം.
അതേസമയം സ്പുട്‌നിക് V, സ്പുട്‌നിക് ലൈറ്റ് എന്നീ വാക്‌സീനുകളായിരിക്കും ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി ഉപയോഗിക്കുക. വ്യാഴാഴ്ച 669 കോവിഡ് മരണങ്ങളാണു റഷ്യയില്‍ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കും ഇതാണ്. ജൂണ്‍ 25 മുതല്‍ 20,000ല്‍ കൂടുതല്‍ പ്രതിദിന കോവിഡ് കേസുകളാണു റഷ്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























