കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി

2025 സെപ്തംബര്‍ 27ന് തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ദുരന്തത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരില്‍ എത്തി. കറുപ്പും വെളുപ്പും നിറത്തിലെ സ്യൂട്ട് സ്ഥിരമായി ധരിക്കുന്ന വിജയ് ഇന്ന് കരൂരെത്തിയത് പൂര്‍ണമായും കറുപ്പണിഞ്ഞ്. കരൂര്‍ ദുരന്തത്തില്‍ മരിച്ച 41 പേരുടെ കുടുംബത്തിനും ദുരന്തം കാരണം പരിക്കേറ്റവര്‍ക്കും ഐക്യദാര്‍ഢ്യ സന്ദേശം നല്‍കാനാണ് വിജയ് അങ്ങനെയെത്തിയത്.
ദ്രാവിഡ സ്വത്വത്തിന്റെ കരുത്തുള്ള തമിഴ്നാട് രാഷ്ട്രീയത്തില്‍ തന്റേതായ ശക്തമായ സന്ദേശവും വിജയ് നല്‍കുകയാണ് ഇതുവഴി. ഇന്ന് നടത്തിയ ടിവികെ റാലിയിലൂടെ ആഘോഷമല്ല ആ ഞെട്ടിക്കുന്ന ദുരന്തത്തിനിരയായവരെ ഓര്‍ക്കാനാണ് താനെത്തിയതെന്ന് അദ്ദേഹം സൂചിപ്പിക്കുകയാണ്.
വിവിധ സംസ്‌കാരങ്ങളില്‍ ദുഃഖത്തെ സൂചിപ്പിക്കാന്‍ കറുപ്പ് നിറം ഉപയോഗിക്കുന്നുണ്ട്. ദുഃഖകരമായ കരൂര്‍ ദുരന്തത്തിനിരയായവരോട് തന്റെ ഐക്യദാഢ്യം വിജയ് അറിയിക്കുകയാണ് കറുപ്പ് വസ്ത്രം വഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ, വിപഌവത്തിന്റെ സൂചനയാണ് കറുപ്പ്. 'ദുരന്തം നടന്ന ദിവസം പൊലീസ് മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ യോഗം റദ്ദാക്കാനോ എന്റെ വാഹനം തടയാനോ പൊലീസിന് അധികാരമുണ്ടായിരുന്നു. പക്ഷെ അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. റാലിയിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. ഞാന്‍ പൊലീസിനെ പൂര്‍ണമായും വിശ്വസിച്ചു. എന്നാല്‍ ഇതിന് പിന്നിലെ ചതിയെ കുറിച്ച് അറിഞ്ഞില്ല.' എന്നാണ് ഇന്ന് കരൂരില്‍ പ്രസംഗിക്കവെ പൊലീസിനെ കുറ്റപ്പെടുത്തി വിജയ് പറഞ്ഞത്.
https://www.facebook.com/Malayalivartha


























