തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ നിന്ന് താമസക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റസ്‌റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്.
https://www.facebook.com/Malayalivartha


























