Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്ഗാനിസ്ഥാൻ അഭയാർത്ഥി പേടിയിൽ ഗ്രീസ്! ആറു വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത് ഇനിയും വരരുത്, യൂറോപിലേക്ക്​ അഫ്​ഗാനികളുടെ ഒഴുക്ക്​ തടയാന്‍ ഉയർത്തിയത് 40 കിലോമീറ്റര്‍ നീളത്തില്‍ കൂറ്റന്‍ മതിൽ: നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങളും

22 AUGUST 2021 08:57 AM IST
മലയാളി വാര്‍ത്ത

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ എല്ലാ രാജ്യങ്ങളിലേക്കും അഭയാർത്ഥികൾ എത്തുകയാണ്... ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ സഹായവുമായി എത്തുമ്പോൾ ചില രാജ്യങ്ങൾ ഭയത്തിൽ പിന്മാറുകയാണ്. വർഷങ്ങൾക്ക് മുൻപ് ഗ്രീക്കിൽ സംഭവിച്ചത് ഇനി സംഭവിക്കാതിരിക്കാൻ അതിർത്തിയിൽ കൂറ്റൻ മതിലുകൾ ഉയർത്തിയിരിക്കുകയാണ്.

അഭയാര്‍ഥികള്‍ ഒഴുകാന്‍ സാധ്യത കണക്കിലെടുത്ത്​ അതിര്‍ത്തിയില്‍ 40 കിലോമീറ്റര്‍ നീളത്തില്‍ കൂറ്റന്‍ മതിലാണ് ഉയർത്തിയത്. 2015ല്‍ ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ നിന്നും ഇറാഖിൽ നിന്നും നിരവധിപേരാണ് ഇവിടേക്ക് എത്തിയത്. ഇതിന് സമാനമായഅഭയാര്‍ഥി ഒഴുക്ക്​ ഇത്തവണ അഫ്​ഗാനിസ്​താനില്‍നിന്ന്​ സംഭവിക്കുമെന്നാണ്​ ഗ്രീസിന്‍റെ ആശങ്ക. ഈ സാഹചര്യത്തിലാണ്​ തുര്‍ക്കി അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലുയര്‍ന്നത്​.

ആറു വര്‍ഷം മുന്നെ നടന്നതിന്‍റെ ആവര്‍ത്തനം ഇനിയും സംഭവിക്ക​രുതെന്ന്​ ഗ്രീക്​ പൗര സംരക്ഷണ മന്ത്രി മൈക്കലിസ്​ ക്രിസോകോയിഡിസ്​ വ്യക്തമാക്കി. അഫ്​ഗാനികളെ യൂറോപിലേക്ക്​ അതിര്‍ത്തി വഴി കടക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കുമെന്നും കഴിഞ്ഞയാഴ്ച ഗ്രീസ്​ വ്യക്​തമാക്കിയിരുന്നു. ''നിയമവിരുദ്ധ അഫ്​ഗാന്‍ കുടിയേറ്റക്കാര്‍ക്ക്​ യൂറോപിലേക്ക്​ വഴിയാകാന്‍ രാജ്യത്തെ അനുവദിക്കില്ല''- കുടിയേറ്റ മന്ത്രി നോടിസ്​ മിറ്ററാഷി പറഞ്ഞു.

രണ്ടായിരത്തി പതിനഞ്ചിലെ സംഘർഷത്തിൽ ഒരു വർഷത്തിനിടെ പത്തുലക്ഷത്തോളംപേരാണ് യൂറോപിലേക്ക്​ തുര്‍ക്കി വഴി കടന്നിരുന്നത്​. പലരും ബോട്ടുകളില്‍ ഈജിയന്‍ കടല്‍ കടന്നായിരുന്നു യാത്ര. അഭയാര്‍ഥികള്‍ വരുന്നത്​ നിരീക്ഷിക്കാന്‍ 40 കിലോമീറ്റര്‍ മതിലുയര്‍ത്തിയ ഗ്രീസ്​ അത്യാധുനിക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

Malayali Vartha Recommends