പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പൊന്മുടി ആറാം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.
നിയന്ത്രണം വിട്ട ബസ്സിനെ ആറാം വളവിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
അതേസമയം പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോയ പ്രിയദർശനി ബസ് രണ്ട് തവണ പെരുവഴിയിലായി. പത്തനംതിട്ട-ഗവി ബസ് ആണ് പണിയായി റോഡിൽ കിടന്നത്. വണ്ടിയുടെ ബ്രേക്ക് സംവിധാനത്തിന്റെ പൈപ്പ് പൊട്ടിയതാണ് കാരണം. തുടർന്ന് പത്തനംതിട്ടയിൽ നിന്നും മെക്കാനിക് പ്രശ്നം പരിഹരിച്ചുവെങ്കിലും കുറച്ചു ദൂരം ഓടിയ ശേഷം വീണ്ടും പണിമുടക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























