Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

12 JULY 2026 11:40 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്-2026) സംഘടിപ്പിക്കുന്ന 14-ാമത് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷന്‍ കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ അടിസ്ഥാനമാക്കിയും പ്രതിരോധത്തില്‍ ഊന്നിയുമുള്ള ആരോഗ്യപരിചരണ മാര്‍ഗത്തിലാണ് കേരളം എപ്പോഴും വിശ്വസിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ശൃംഖലയിലൂടെയും നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍സിഡി) ക്ലിനിക്കുകളിലൂടെയും പ്രതിരോധ പരിചരണത്തില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണയവും തുടര്‍നടപടികളും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. സാങ്കേതികവിദ്യയും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പരിശീലനവും ഇതിനൊപ്പം ഒരുമിച്ച് പോകേണ്ടതുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളില്‍ ഒന്നായി പ്രമേഹത്തെ വിശേഷിപ്പിച്ച മന്ത്രി, നവീകരണത്തിലൂടെയും സഹകരണത്തിലൂടെയും ആരോഗ്യ സംരക്ഷണത്തില്‍ പരിവര്‍ത്തനം വരുത്താനുള്ള അവസരം ഒരുങ്ങണമെന്ന് ചൂണ്ടിക്കാട്ടി. എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണ പരിഹാരങ്ങളില്‍ സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ്. പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനായി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും കേരളവും ഇന്ത്യയും എങ്ങനെ സ്വീകരിക്കുന്നുവെന്ന് ജെപിഇഎഫ് കണ്‍വെന്‍ഷനില്‍ പ്രതിഫലിക്കുന്നു. പൊതുജനങ്ങളുടെ പരാതികള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി തന്‍റെ ഓഫീസ് എഐയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനും ഭരണനിര്‍വ്വഹണത്തിനും ഒരുപോലെ മുന്നോട്ടുള്ള വഴിയാണിതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍, ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം, നൂതനാശയങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാണ് ജെപിഇഎഫ്-2026 കണ്‍വെന്‍ഷന്‍. 'പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍' (Helping You Choose the Best in Care) എന്നതാണ് ഈ വര്‍ഷത്തെ ജെപിഇഎഫ് കണ്‍വെന്‍ഷന്‍റെ പ്രമേയം.

ഉദ്ഘാടന ചടങ്ങില്‍ പി.കേശവദേവ് ജെപിഇഎഫ് യങ് റിസര്‍ച്ചര്‍ അവാര്‍ഡ് ഡോ. മാസുമ യാസ്മിന് മന്ത്രി സമ്മാനിച്ചു. ജെപിഇഎഫ് സ്റ്റാള്‍വാര്‍ട്ട് ഫിസിഷ്യന്‍ അവാര്‍ഡ് ഡോ. ശശാങ്ക് ജോഷിയും ജെപിഇഎഫ് സയന്‍റിഫിക് എക്സലന്‍സ് അവാര്‍ഡ് ഡോ. അനുജ് മഹേശ്വരിയും ഏറ്റുവാങ്ങി, ജെപിഇഎഫ്-യുഎസ് വി ടെക്നോളജി അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളടങ്ങിയ ഐജെഡിടി-ജെപിഇഎഫ് ഗവേഷണ അബ്സ്ട്രാക്ട് പുസ്തകത്തിന്‍റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.

ആധുനിക ശാസ്ത്രം, പ്രാക്ടിക്കല്‍ വര്‍ക്ക് ഷോപ്പ്, സഹകരണ പഠനം എന്നിവയിലൂടെ പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹരോഗികളായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ മുന്‍നിര അക്കാദമിക് ഒത്തുചേരലുകളില്‍ ഒന്നാണ് ജെപിഇഎഫ്-2026 എന്ന് കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

ഓസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഗ്രാസിലെ ഡോ. ജൂലിയ മേഡര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ഡോ. സ്മിത ജോഷി, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വൈസ് ചെയര്‍മാന്‍ ഡോ. കെ.കെ മനോജന്‍, പിഇഎഫ് ചീഫ് അഡ്വൈസര്‍ ഡോ. ശശാങ്ക് ജോഷി, ഐഡിഎഫ് സൗത്ത് ഈസ്റ്റ് ഏഷ്യ ചെയര്‍ ഡോ. ബന്‍ഷി സാബൂ, ആര്‍എസ്എസ്ഡിഐ പ്രസിഡന്‍റ് ഡോ. അനുജ് മഹേശ്വരി, ആര്‍എസ്എസ്ഡിഐ സെക്രട്ടറി ഡോ.രാകേഷ് പരീഖ് എന്നിവര്‍ സംസാരിച്ചു.

ഡോ. അശോക് കുമാര്‍ ദാസ്, ഡോ. ജോര്‍ജി അബ്രഹാം, ഡോ. എ.വി രവീന്ദ്രന്‍, ഡോ. അനിത നമ്പ്യാര്‍, ഡോ. അജിത് കുമാര്‍ എസ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ സുനിത ജ്യോതിദേവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍ നന്ദി പറഞ്ഞു.

പ്രമേഹം, അമിതവണ്ണം, കാര്‍ഡിയോമെറ്റബോളിക് കെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വളര്‍ന്നുവരുന്ന ചികിത്സാ രീതികള്‍, കണ്ടുപിടുത്തങ്ങള്‍, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ കണ്ടെത്തലുകള്‍ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കും. പ്രമേഹചികിത്സാ മാര്‍ഗങ്ങള്‍ക്കൊപ്പം അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയും കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്യും. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച (ജൂലൈ 12) സമാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 minutes ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (9 minutes ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (12 minutes ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (17 minutes ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (25 minutes ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (1 hour ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (1 hour ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (2 hours ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (2 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (2 hours ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!  (2 hours ago)

Malayali Vartha Recommends