മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...

മുഖ്യമന്ത്രി വി ഡി സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നത്. രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ഉച്ചയ്ക്കുശേഷം ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി, തുടർന്ന് തൃശൂർ ജില്ലയിലെ കയ്പമംഗലത്ത് നടന്ന ഒരു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്. പതിവ് ക്ഷേത്രാചാരങ്ങൾ പാലിച്ച് ശ്രീ ഗുരുവായൂരപ്പനെ തൊഴുത മുഖ്യമന്ത്രി പിന്നീട് കാര്യാലയ ഗണപതിയെയും ദർശിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും മുഖ്യമന്ത്രിയെ കാണാൻ നിരവധി ഭക്തർ എത്തിയിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയവരുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുകയും ചിലർക്കൊപ്പം സെൽഫിക്ക് സമയം അനുവദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























