ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തില്‍ ഉപേക്ഷിച്ചു; അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍

അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. എന്നാൽ ഇതിന് മറുപടിയും അമേരിക്ക നൽകിയിരുന്നു. ഇപ്പോഴിതാ അമേരിക്കയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തില്‍ ഉപേക്ഷിച്ചു പോകുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു.
2001ല്‍ യുഎസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ അപ്പോഴത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആയിരുന്നു . എന്നാൽ അഫ്ഗാന്‍ വിഷയത്തില്‍ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'അഫ്ഗാന്‍ ജനതയെ വിനാശകരമായി ദുരന്തത്തിലേക്ക് തള്ളിവിട്ടത് അവരുടേയോ തങ്ങളുടേയോ താല്‍പര്യപ്രകാരമല്ല. തന്ത്രപരമായി വിജയിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.
ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണം' എന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha























