ഒടുവിൽ കുറ്റസമ്മതം നടത്താനൊരുങ്ങി 'ദി ബീറ്റില്‍സ്; പൗരത്വം പിൻവലിച്ച് ബ്രിട്ടീഷ് സർക്കാർ, യുഎസ് പൗരന്‍മാരെ കഴുത്തറുത്ത് കൊന്ന ഐസിസ് ഭീകരരെ കാത്തിരിക്കുന്നത് ഇതോ...

അമേരിക്കന്‍ പൗരന്‍മാരെ തലയറുത്ത് കൊന്ന കേസില്‍ ബ്രിട്ടീഷ് വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അലക്സാന്‍ഡ കോട്ടെയ് യു.എസ് ഫെഡറല്‍ കോടതിയില്‍ കുറ്റസമ്മതം നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട് പുറത്ത്. 'ദി ബീറ്റില്‍സ്' എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൂട്ടത്തിലെ വ്യക്തി ആയിരുന്നു.
അലക്സാട്രയ്ക്കും ഇയാള്‍ക്കൊപ്പം അമേരിക്കയ്ക്ക് കെെമാറിയ സുഡാനി വംശനായ ബ്രിട്ടീഷ് പൗരന്‍ എല്‍ ഷഫീ എല്‍ഷെയ്ക്കിനും എതിരെ ബന്ദികളാക്കല്‍, കൊലപാതകം, ഗൂഢാലോചന, ഭീകരതയ്ക്ക് ഭൗതികമായ പിന്തുണനല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുളളതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 'ദി ബീറ്റില്‍സ്' എന്ന വിളിപ്പേരുളള ഇസ്ലാമിക് സ്റ്റേറ്റിലെ നാലംഗ സംഘത്തിലെ അംഗമായിരുന്നു ഇവര്‍. ഇരുവരുടെയും പൗരത്വം ബ്രിട്ടീഷ് സര്‍ക്കാര്‍ പിൻവലിച്ചിരിക്കുകയാണ്.
യു.എസ് പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ട്ലോഫ് സഹായികകളായ കെയ്‌ല മുള്ളര്‍ പീറ്റര്‍ കാസിഗ് എന്നവര്‍ ഉള്‍പ്പെടെയുളള പാശ്ചാത്യ ബന്ദികളെ തടങ്കലില്‍ വയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതില്‍ ഇവര്‍ക്ക് പങ്കുളളതായി പറയുന്നുണ്ട്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിദേശ ബന്ദികളുടെ ശിരച്ഛേദം കാണിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോകളില്‍ ഇവരുടെ സംഘം പങ്കെടുത്തതായും ആരോപിക്കപ്പെടുന്നു.
കുറ്റം തെളിഞ്ഞാല്‍, ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോട്ടെയ്ക്കോ എല്‍ഷെയ്ക്കോ എതിരായി വധശിക്ഷ ആവശ്യപ്പെടില്ലെന്ന് അമേരിക്ക ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. എല്‍ഷെയ്ക്കിനെതിരായ കുറ്റങ്ങള്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ലെന്ന് കോടതി രേഖ കാണിക്കുന്നു.
https://www.facebook.com/Malayalivartha






















