Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

തനിനിറം കാട്ടി, വടിയെടുത്ത് ഇന്ത്യ... കശ്മീരിൽ കൈകടത്തി താലിബാൻ... പറഞ്ഞതിനൊക്കെ പുല്ലുവില... മുന്നിൽ നയിക്കാൻ മുല്ല ബരാദര്‍

03 SEPTEMBER 2021 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

സേനാപിന്മാറ്റം പൂർത്തിയായതോടെ താലിബാൻ ഭീകരരെ ഭയന്ന് പ്രതീക്ഷയറ്റ് കഴിയുകയാണ് അഫ്ഗാൻ ജനത. അവർക്ക് സ്വന്തം നാട് ശവപ്പറമ്പിന് തുല്യമാണ് ഇപ്പോൾ. അഫ്​ഗാനികൾക്ക് മാത്രമല്ല, മറ്റു രാജ്യങ്ങൾക്കും താലിബാൻ ഒരു ഭീഷണിയാണ് എന്ന വാക്കുകളാണ് മുഴങ്ങി കേൾക്കുന്നത്.

ഈയവസരത്തിൽ അധികാരം കിട്ടയതോടെ തനിനിറം താലിബാന്‍ പുറത്തെടുത്തു എന്ന് പറയുന്നതാവും ശരി. ഇന്ത്യയുമായി മൃ​ദു സമീപനം കാണിച്ചു കൊണ്ട് നിന്ന് ഇപ്പോൾ ശരിക്കുമുള്ള അവരുടെ ഭാഷ്യം പുറത്തെടുത്തിരിക്കുകയാണ്.

കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പുതിയ നിലപാടാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രകോപിക്കുന്ന തരത്തിലുള്ള നിലപാട് തന്നെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ബിബിസി ഉര്‍ദു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വച്ചാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീൻ തങ്ങളുടെ താൽപര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കകള്‍ വർദ്ധിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ താലിബാന്‍ വക്താവ് ഇത്തരത്തിലുള്ള പരാമര്‍ശം കൂടി നടത്തിയിരിക്കുന്നത്.

കശ്മീർ വിഷയത്തിൽ ഇപ്പോൾ തികച്ചു നിലപാട് മാറ്റിയിരിക്കുകയാണ്. കശ്മീരിനെ മോചിപിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ അൽഖ്വായ്ദ ക്ഷണിച്ചിരുന്നു. എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടില്ലെന്നായിരുന്നു താലിബാൻ അറിയിച്ചത്. ഈ നിലപാട് മാറ്റുന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിഷയത്തിലും ഇടപെടാൻ പാടില്ല എന്ന കർശന നിർദേശമായിരുന്നു രാജ്യം മുന്നോട്ട് വച്ചത്. ഇതിനെ ഹനിച്ചാൽ നല്ല വില താലിബാൻ നൽകേണ്ടി വരുമെന്ന് എടുത്ത് പറയേണ്ട കാര്യമില്ല.

മുസ്ലീം എന്ന നിലയിൽ കശ്മീരിലെ മുസ്ലീം സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് സഹീൽ പറഞ്ഞത്. കശ്മീരിലെ മാത്രമല്ല, ലോകത്ത് എവിടേയുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തും. മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നത് അനുവദിക്കില്ല എന്നും പറയുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അഫ്ഗാനിസ്താനിൽ സ്വന്തം മതം ആചരിക്കാനുള്ള അവകാശം ഉള്ളതു പോലെ, മുസ്ലീങ്ങൾക്കും മറ്റ് രാജ്യങ്ങളിൽ തുല്യ അവകാശം ഉണ്ടായിരിക്കണമെന്നും സഹീൽ തന്റെ വാദം ഉയർത്തി പിടിക്കുന്നു.

നേരത്തെ ഇന്ത്യയുടെ വിദേശകാര്യ വക്താവ് താലിബാനുമായി ചർച്ച നടത്തിയിരുന്നു. അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകരുതെന്നാണ് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടത്. അത് ഒരു അഭ്യർഥനയല്ല, മറിച്ച് താക്കീത് തന്നെയായിരുന്നു. ദോഹയിൽ നടന്ന കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം താലിബാൻ വീണ്ടും ചർച്ചയ്‌ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു.

താലിബാനുമായി ഇനിയൊരു തുടർ ചർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ കടുത്ത തീരുമാനം തന്നെയാകും ഇന്ത്യ സ്വീകരിക്കുക. കടുത്ത നിലപാടില്ലെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്ന മുൻ പ്രസ്താവനയിൽ നിന്നുള്ള മാറ്റം ഇന്ത്യ ഗൗരവത്തോടെ വീക്ഷിക്കുകയാണ്.

ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കയ്യേറിയത്. അതിനെ തുടര്‍ന്ന് 31ന് യുഎസ് സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറി. പിന്നാലെ താലിബാന്‍ വിവിധ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യയോടും ദോയില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നു. ഇനി എന്താകും ഇന്ത്യയുടെ നിലപാട് എന്നത് കൂടി പരി​ഗണിക്കേണ്ടിയിരിക്കുന്നു.

അതോടൊപ്പം അഫ്ഗാനിസ്ഥാന്‍ ഭരണം ഏറ്റെടുത്തതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇപ്പോൾ സര്‍ക്കാരിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താലിബാന്‍. വെള്ളിയാഴ്ചത്ത പ്രാര്‍ത്ഥനയ്ക്ക് ശേഷം സര്‍ക്കാരിനെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ മുല്ല ഹിബതുള്ള അഖുന്ദ്‌സാദയുടെ പേരും ഇതിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും ബറാദറിന് തന്നെയാണ് സാധ്യത കൂടുതൽ.

ഇത് കൂടാതെ മരണംവരെ ആഗോള ഭീകരവാദ പട്ടികയില്‍ ഉണ്ടായിരുന്ന താലിബാന്‍ സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകന് മുല്ല മുഹമ്മദ് യാക്കൂബ്, മൂന്‍ ഐഎംഎ വിദ്യാര്‍ത്ഥി ശേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി എന്നിവരും താലിബാന്‍ ഭരണകൂടതത്തിന്റെ ഉന്നത പദവി വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഹിബത്തുള്ള അഖുന്ദ്‌സാദ ആയിരിക്കും സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുള്ള ആത്മീയ നേതാവെന്നും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കയ്യാളുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നായിരുന്നു മുല്ല ബരാദര്‍. അഫ്ഗാന്‍ താലിബാന്‍ സഹസ്ഥാപകനാണ്. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്.

താലിബാൻ സർക്കാർ രൂപീകരത്തിനു ശേഷമുള്ള നിലപാട് വിശദമായ ചർച്ചയ്ക്കു ശേഷം ഇന്ത്യ കൈക്കൊള്ളും. രണ്ടു തവണ നേരത്തെ സുരക്ഷകാര്യങ്ങൾക്കായുള്ള മന്ത്രിസഭ സമിതി ചേർന്നിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ വേണം എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ സ്ലൊവേനിയയിൽ പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. ഇവരെ തിരികെ എത്തിക്കാൻ സഹായിക്കാമെന്ന് ഖത്തറും ഉറപ്പു നല്കിയിട്ടുണ്ട്. കശ്മീരിൻ്റെ കാര്യത്തിൽ താലിബാൻ പ്രസ്താവനയ്ക്ക് അപ്പുറമുള്ള നീക്കമൊന്നും ഇപ്പോൾ നടത്തില്ലെന്നാണ് സർക്കാർ പ്രതീക്ഷ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (25 minutes ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (37 minutes ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (8 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (8 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (10 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (10 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (10 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (10 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (10 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (11 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (11 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (11 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (11 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (11 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (11 hours ago)

Malayali Vartha Recommends