യുകെയ്‌ക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം... രണ്ടും കല്പിച്ച് ജയശങ്കർ ഇറങ്ങി... യുകെയ്ക്ക് ഇത് അവസാന താക്കീത്! ഇനിയും ആവർത്തിച്ചാൽ തിരിച്ചടി

രണ്ടാം മോദി സർക്കാറിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു സുബ്രഹ്മണ്യം ജയശങ്കർ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിസഭയിൽ ഇടം നേടിയ എസ്.ജയശങ്കർ ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങൾ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്.
അദ്ദേഹം ഇന്ത്യ കൊറോണ മഹാമാരി മൂലം പൂട്ടിട്ടു കിടന്നപ്പോഴും വീടിനു പുറത്തേക്ക് ഇറങ്ങാൻ പോലും ആർക്കും സാധിക്കാതിരുന്ന സമയത്തും രാജ്യത്തിനു വേണ്ടിയുള്ള അശ്രാന്ത പരിശ്രമിത്തിലായിരുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്. അത്തരത്തിൽ ഇന്ത്യയുടെ ശബ്ദമായി ആഗോള വേദികളിൽ കത്തി നിൽക്കുന്ന എസ്. ജയശങ്കർ ഇപ്പോൾ ബ്രിട്ടന് നല്ലൊരു താക്കീതുമായി എത്തിയിരിക്കുകയാണ്.
ഇതിനെ വെറും വാക്കായി കണക്കാക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. കാരണം അദ്ദേഹം എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് ശക്തമായി നടപ്പിലാക്കുന്നതാണ് ശീലം. അതുകൊണ്ട് നിലവിലുള്ള സൗഹൃദത്തിന് വിള്ളൽ ഏൽപ്പിക്കാതിരിക്കുന്നതാണ് യുകെയെ സംബന്ധിച്ചടുത്തോളം നല്ലത്. അത് മറ്റൊന്നുമല്ല ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ക്വാറന്‍റൈന്‍ നയം തന്നെയാണ്.
പുതിയ ക്വാറന്‍റൈന്‍ നയത്തെ വിമര്‍ശിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ശബ്ദമുയർത്തിയിരിക്കുന്നത്. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടി വന്നാല്‍ എതിര്‍ നടപടികള്‍ കൈക്കൊള്ളുമെന്നുള്ള കടുത്ത താക്കീതാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
രണ്ട് വാക്‌സിനുമെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്‍റൈന്‍ വേണമെന്ന് ബ്രിട്ടന്‍ വാശി പിടിക്കുകയാണ്. ഇന്ത്യക്കാര്‍ യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പേ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനുപുറമെ ബ്രിട്ടനിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണം.
ബ്രിട്ടന്‍റേത് വംശീയ വിവേചനമാണെന്ന പ്രതിഷേധം പരക്കെ ഉയരുകയാണ്. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനകയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ബ്രിട്ടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതിലാണ് ഇപ്പോൾ പരക്കെ പ്രതിഷേധം ഉയരുന്നത്. അതേ വാക്സിൻ ഉത്പാദിപ്പിച്ചത് ഇന്ത്യക്കാർ ആയതു കൊണ്ടാണോ അവർക്ക് ഇത്ര സംശയം എന്നാണ് പലരും ചോദിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തത് എന്ന് ജയ്ശങ്കർ പറഞ്ഞു. യുകെയിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ കുത്തിവെച്ച ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.
'ബ്രിട്ടന്‍റെ ഈ നിലപാട് വിവേചനപരമാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് രണ്ട് വാക്‌സിനുമെടുത്ത ഇന്ത്യക്കാരെ വാക്‌സിനെടുക്കാത്തവരുടെ ഗണത്തിലാണ് ബ്രിട്ടന്‍ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ 10 ദിവസം സ്വയം ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് ബ്രിട്ടന്‍ നിര്‍ദേശിക്കുന്നത്.,' എന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
'അടിസ്ഥാന പ്രശ്‌നമെന്തെന്നാല്‍ കോവിഷീല്‍ഡ് എന്ന വാക്‌സിന്‍റെ യഥാര്‍ത്ഥ ഉല്‍പാദകര്‍ യുകെയിലാണ്. യുകെയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയില്‍ നിന്നും 50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ അയച്ചു കൊടുത്തിരുന്നു. ഇത് ബ്രിട്ടനിലെ ആരോഗ്യ സംവിധാനം ഉപയോഗിക്കുകയും ചെയ്തു,' എന്നിട്ടും ബ്രിട്ടന്‍റെ പുതിയ നിലപാടിലെ വൈരുധ്യങ്ങള്‍ ഒട്ടും തന്നെ ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല.
വാക്‌സിനെടുത്ത ഇന്ത്യക്കാരെ വാക്‌സിനെടുക്കാത്തവരായി പരിഗണിച്ച് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിര്‍ദേശിക്കുന്ന യുകെയുടെ തീരുമാനത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുകെയുടെ വിദേശകാര്യമന്ത്രിയെ പ്രതിഷേധമറിയിച്ചിരുന്നു. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
'കോവിഷീല്‍ഡിനെ അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്. വിദേശകാര്യ മന്ത്രാലയം ഈ പ്രശ്‌നം യുകെയിലെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്,' എന്നും അദ്ദേഹം വ്യക്തമാക്കി.
'വാക്‌സിനുകള്‍ പരസ്പരം അംഗീകരിക്കണമെന്ന് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ രാജ്യങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ബ്രിട്ടന്‍റേത് ഇതിനെതിരായ നടപടിയാണ്. ഇതില്‍ പ്രശ്‌നമുണ്ടെങ്കില്‍ നമ്മള്‍ ഇതിനെതിരായ നടപടികള്‍ സ്വീകരിക്കും,' എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
ഈ സംഭവം ഇപ്പോൾ ഇത്രയും വിവാദ വിഷയമായി മാറാനും ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയതും ശശി തരൂർ എംപിയാണ്. അദ്ദേഹത്തിന് തന്റെ ബുക്കിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലേക്ക് പോകേണ്ടി വരുമ്പോൾ അനാവശ്യമായ ക്വാറന്റീൻ നടപടികൾ നേരിടേണ്ടി വരുന്നു എന്നത് പരാമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.
ബ്രിട്ടൻറെ യാത്ര നിയന്ത്രണങ്ങൾ കാരണം തൻറെ പുസ്തകത്തിൻറെ യുകെ പതിപ്പിൻറെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു. ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ് എന്ന തന്റെ പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനിൽ നിശ്ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് ബ്രിട്ടന്റെ തീരുമാനം മൂലം താൻ പുറത്തായതായും ശശി തരൂർ പറഞ്ഞു.
കൊവിഷീൽഡിൻറെയോ കൊവാക്സിൻറെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറൻറൈൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും എന്നാണ് അവർ വ്യക്തമാക്കിയത്. യുകെയുടെ നിയമങ്ങൾ വംശീയമാണെന്ന് വിമർസിച്ചു കൊണ്ട് ജയ്റാം രമേശും രംഗത്ത് വന്നിരുന്നു.
ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറൻറൈൻ നിയമം ബാധകമല്ല എന്നതാണ് അതിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻറെ തീരുമാനം വെല്ലുവിളിയായി മാറിയിരുന്നു.
നേരത്തെ യൂറോപ്യൻ യൂണിയന്റെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഉൾപ്പെടുത്താത്തതിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാൻസ് ഉൾപ്പടെയുള്ള ഇറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് അമേരിക്ക ഇന്ന് നീക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha