Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനീക ശക്തിയാക്കും...ഒറ്റ ദിവസം ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഉറപ്പ്

15 OCTOBER 2021 06:19 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ ശത്രു ചൈനയാണ്.. നിലവില്‍ ചൈനയോട് കിടപിടിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ നമ്മുടെ പക്കലുണ്ടെങ്കിലും... നമ്മേക്കാല്‍ പ്രഹര ശേഷിയുള്ളതും അത്യാധുനീകവുമായ ആയുധങ്ങളുടെ പണിപ്പുരയിലാണ് ചൈന അവയെല്ലാം അമേരിക്കയെ ലക്ഷ്യം വച്ച് ചൈന ഉണ്ടാക്കുന്നതാണെങ്കിലും നമുക്കെതിരെയും വേണ്ടിവന്നാല്‍ അവര്‍ ഉപയോഗിക്കും

 

 

 

 

 

 

 

 

 

.അതിനാല്‍ ഇനിയൊരു യുദ്ധമുണ്ടാകുമ്പോള്‍ അതേ  സാങ്കേതികതയോടുകൂടിയ ആയുധങ്ങളാണ് നമ്മളും ഉപയോഗിക്കേണ്ടത്, മറ്റുരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് ചെലവ് കൂടുതലും അതുപോലെ തന്നെ റിസ്‌കും കൂടുതലാണ്, നാം മറ്റൊരു രാജ്യത്തുനിന്നും വാങ്ങുന്ന ആയുധത്തെ കുറിച്ച് ശത്രു രാജ്യങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ അത് നമ്മുടെ ഒരു വീക്‌നസായി മാറും...

അതിനാല്‍ ആയുധങ്ങളെല്ലാം നാം സ്വന്തം ടെക്‌നോളജിയില്‍ രാജ്യത്തുതന്നെ ഉണ്ടാക്കേണ്ടതുണ്ട്. ആ ഒരു വലിയ ഉദ്യമത്തിന് മേക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ പ്രധാനമന്ത്രി നേരത്തേ തുടക്കമിട്ടതാണ്.

 

 

 

 

 

 

 

 

 

ഇപ്പോഴിതാ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തുകയാണ് നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. പുതുതായി ഏഴ് പ്രതിരോധ കമ്പനികളാണ് പ്രധാനമന്ത്രി ഇതിന്റെ ഭാഗമായി രാജ്യത്തിന് സമര്‍പ്പിച്ചത്, ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് രൂപം നല്‍കിയതാണ് ഈ ഏഴ് പ്രതിരോധ കമ്പനികള്‍. പ്രതിരോധ വകുപ്പില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനാണ് ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

 

 

 

 

 

 

 

 

 

ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യം സ്വന്തമായി അത്യന്താധുനിക ശേഷിയുള്ള സൈനിക സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമാകും. പുതിയ കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ 65,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 

 


തോക്കുകള്‍, ആയുധങ്ങള്‍, യുദ്ധവാഹനങ്ങള്‍ തുടങ്ങിയവ ആഗോള ബ്രാന്‍ഡായി ഇവിടെ നിന്ന് നാം വിതരണം ചെയ്യും. പ്രതിരോധ മേഖലയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഇവിടെ ചൂണ്ടിക്കാട്ടി. 'പുതിയ കണ്ടുപിടുത്തങ്ങളും അതിന്മേലുള്ള ഗവേഷണവുമാണ് ഒരു രാജ്യത്തെ നിര്‍വചിക്കുന്നത്. ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് പൂര്‍ണ സുരക്ഷയോടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം ലഭിക്കും.

 

 

 

 

 

 

 

 

 

 

മറ്റ് രാജ്യങ്ങളുടെ ഒപ്പം നില്‍ക്കുക എന്നതല്ല ലക്ഷ്യം. ആഗോളതലത്തില്‍ തന്നെ മികച്ച സ്ഥാനം നേടുക എന്നതാണ് ലക്ഷ്യം. പ്രതിരോധ സംവിധാനങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 315 ശതമാനം അധിക വളര്‍ച്ചയാണ് ഉണ്ടായത്. പുതിയ ഭാവിക്കായുള്ള കണ്ടുപിടുത്തങ്ങളാണ് നമ്മുടെ രാജ്യം നടത്തുന്നത്. 41 ഓര്‍ഡ്‌നന്‍സ് ഫാക്ടറികളുടെ നവീകരണവും ഈ ഏഴ് കമ്പനികളുടെ ആരംഭവും ആ യാത്രയുടെ ഭാഗമാണ്. പുതിയ ഏഴ് കമ്പനികളും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും' പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 



മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ്, ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്, അഡ്വാന്‍സ്ഡ് വെപണ്‍സ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫര്‍ട്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റല്‍ ലിമിറ്റഡ്, ഗ്ലൈഡേര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് പുതുതായി രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ട കമ്പനികള്‍. രാജ്യത്തെ കരവ്യോമനാവികാ സേനാ വിഭാഗങ്ങളില്‍ നിന്നും പാരാമിലിറ്ററി ഫോഴ്‌സുകളില്‍ നിന്നുമായുള്ള 65000 കോടി രൂപയുടെ 66 പുതിയ കരാറുകളാണ് ഈ കമ്പനികള്‍ക്ക് ആദ്യം ലഭിച്ചത്. ഈ കമ്പനികള്‍ ഇന്ത്യയില്‍ പുതു ചരിത്രം തന്നെ സൃഷ്ടിക്കും...

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (9 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (33 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (47 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (56 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (3 hours ago)

Malayali Vartha Recommends