Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ചൈന ഒരു ചുക്കും ചെയ്യില്ല അമേരിക്ക മാത്രമല്ല ഞങ്ങളും കുടെയുണ്ട് തായ്‌വാന് കരുത്തായി.. ക്വാഡിന്റെ മാസ്റ്റര്‍ പ്ലാന്‍..

15 OCTOBER 2021 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും

യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..

അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി

അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്..ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളി..യി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന..

ചൈന തായ്വാനെ യുദ്ധം യുദ്ധം എന്നുപറഞ്ഞ് ഭയപ്പെടുത്താന്‍ തുടങ്ങിയിക്ക് നാളുകള്‍ കുറേ ആയി. യുദ്ധ വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ അയച്ചും യുദ്ധ ഡ്രില്ലുകള്‍ നടത്തിയുമെല്ലാം ചൈന ആ ഭയപ്പെടുത്തല്‍ തുടരുകയാണ്.

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ തായ്വാനിലെ ജനത ചൈനയുടെ ഈ വെല്ലുവിളികളെ ഭയപ്പെടുന്നില്ല. അവര്‍ വിശ്വസിക്കുന്നത് ഒരു യുദ്ധമുണ്ടായാല്‍ അമേരിക്ക അവരുടെ സഹായത്തിനെത്തും എന്നാണ് സിഎന്‍എന്‍ തായ്വാനില്‍ തേടിയ പ്രതികരണങ്ങളില്‍ ആ ഒരു പ്രതീക്ഷ ജനങ്ങളില്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം... എന്നാല്‍ തായ്വാനെ തൊട്ടാല്‍ അമേരിക്ക മാത്രമല്ല ഇന്ത്യ അടക്കമുള്ള ക്വാഡ് രാജ്യങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും എന്ന് തെളിയിക്കുന്നതിനുവേണ്ടിയാണ് മേഘലയില്‍ മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഈ അടിയന്തര വേളയില്‍ സംഘടിപ്പിച്ചത്.

 

 

 

 

 

 

 

 



ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ചൈന കടലിലും ഭീഷണി തുടരുന്ന ചൈനീസ് സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ചേര്‍ന്ന് നടത്തിയ സൈനീകാഭ്യാസങ്ങളില്‍.. തായ്വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ക്വാഡ്.

ഇതിന്റെ ഭാഗമായി വര്‍ഷവും നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഭാഗം ഇന്ന് അവസാനിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ 12 ന് തുടങ്ങിയ സൈനികാഭ്യാസം 15 ന് ഇന്ന് ഇവസാനിക്കും. അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇന്ത്യയ്‌ക്കൊപ്പം നാവികാഭ്യസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ സൈനീകാഭ്യാസവും മേഘലയിലെ രാജ്യങ്ങളുടെ സാമീപ്യവും തായ്വാന് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.

 

 

 

 

 

 

 



നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിമാനവാഹിനിക്കപ്പലായ അമേരിക്കയുടെ ആണവായുധ ശേഷിയുള്ള യുഎസ്എസ് കാള്‍ വിന്‍സനും പങ്കെടുക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് നേരെ ഏത് ആകസ്മിക സാഹചര്യത്തിലും ഒരുമിച്ച് ആക്രമിക്കാന്‍ രാജ്യങ്ങള്‍ക്ക് തന്ത്രങ്ങളും ആസൂത്രണങ്ങളും പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ നാവികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

 

 

 

 

 

 

 



നാവികാഭ്യാസത്തിന്റെ ആദ്യ ഭാഗം ഓഗസ്റ്റ് അവസാനത്തോടെ ഫിലിപ്പൈന്‍ കടലില്‍ നടന്നിരുന്നു. രണ്ടാമത്തേത് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. നാവികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ചൈനയെ നിലയ്ക്കുനിര്‍ത്തുക എന്നതു തന്നെയാണ്. ഈ മേഖലയിലെ ചൈനയുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗവുമാണിത്.

 

 

 

 

 

 



മുങ്ങിക്കപ്പലുകളെ നേരിടാനുള്ള പരിശീലനം, ക്രോസ്‌ഡെക്ക് ഹെലികോപ്റ്റര്‍ ദൗത്യങ്ങള്‍, ഉപരിതല ഗണ്ണറി ഡ്രില്‍, മറ്റു ചില നാവികാഭ്യാസങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. അമേരിക്കയുടെ കാള്‍ വിന്‍സണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പില്‍ നിരവധി യുദ്ധക്കപ്പലുകളും ഉള്‍പ്പെടുന്നു. ഗൈഡഡ്മിസൈല്‍ ക്രൂയിസര്‍ യുഎസ്എസ് ലേക് ചാംപ്ലെയിന്‍, ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍ യുഎസ്എസ് സ്റ്റോക്ക്‌ഡെയ്ല്‍, കാരിയര്‍ എയര്‍ വിങ് 2, പി8എ പോസിഡോണ്‍ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

 

 

 

 

 

 

 



ഇന്ത്യന്‍ നാവികസേനയുടെ ഭാഗത്തു നിന്നുള്ളത് ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് രണ്‍വിജയ്, മള്‍ട്ടിറോള്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎന്‍എസ് സത്പുര, പി 8 ഐ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ്. ജപ്പാന്റെ ഹെലികോപ്റ്റര്‍ കാരിയറായ ജെഎസ് കഗ, ഡിസ്‌ട്രോയര്‍ ജെഎസ് മുരസമേ എന്നിവയും പങ്കെടുക്കുന്നുണ്ട്. എച്ച്എംഎഎസ് ബല്ലാരറ്റ്, എച്ച്എംഎഎസ് സിറിയസ് എന്നീ ടാങ്കറുകളുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. എന്തായാലും ഈ അഭ്യാസങ്ങള്‍ ചൈനയെ വലിയ രീതിയില്‍ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തായ്വാനെ തൊട്ട് കളിക്കുക അപകടമാണെന്ന് ചൈനയും തിരിച്ചറിയുന്നുണ്ട്‌.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (5 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (6 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (6 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (6 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (7 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (7 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (7 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (8 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (8 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends