ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലു രോഗികളെ സിറിഞ്ചില്‍ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തി നഴ്‌സ്

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാലു രോഗികളെ സിറിഞ്ചില്‍ വായുനിറച്ചു കുത്തിവച്ച് കൊലപ്പെടുത്തി നഴ്‌സ്. സംഭവത്തില്‍ ല്‍ നഴ്‌സ് വില്യം ജോര്‍ജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി വിധിച്ചു. 2017 18 കാലഘട്ടത്തില്‍ ക്രിസ്റ്റസ് ട്രിനിറ്റി മദര്‍ ഫ്രാന്‍സിസ് ഹോസ്പിറ്റലിലായിരുന്നു സംഭവം. ജോണ്‍ ലഫ്രട്ടി, റൊണാള്‍ഡ് ക്ലാര്‍ക്ക്, ക്രിസ്‌റ്റൊഫര്‍ ഗ്രീല്‍വെ, ജോസഫ് കലിന എന്നിവരാണ് മരിച്ചത്. കുത്തിവയ്പ്പിനെ തുടര്‍ന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തിന് കാരണം. ഇവരുടെ മരണ സമയത്തു സ്ഥലത്തുണ്ടായിരുന്നുവെന്നത് മാത്രമാണ് വില്യം ജോര്‍ജിനെതിരെ കേസെടുക്കാന്‍ കാരണമെന്ന് ഇയാളുടെ അറ്റോര്‍ണി പറഞ്ഞു. എന്നാല്‍ വില്യം ജോര്‍ജാണു നാലു പേരുടെയും മരണത്തിനുത്തരവാദിയെന്നാണ് കോടതി വ്യക്തമാക്കി. ശിക്ഷ പിന്നീട് വിധിക്കും.
https://www.facebook.com/Malayalivartha






















