ഇമെയില്‍ സെര്‍വര്‍ കൈമാറാമെന്ന് ഹിലരി ക്ലിന്റണ്‍

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഉപയോഗിച്ച സ്വകാര്യ ഇമെയില്‍ സെര്‍വര്‍ എഫ്.ബി.ഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഹിലരി ക്ലിന്റണ്‍. വിവരങ്ങള്‍ ക്രമവിരുദ്ധമായാണോ സെര്‍വര്‍ വഴി കൈമാറുകയും സംഭരിക്കുകയും ചെയ്തതെന്ന് എഫ്.ബി.ഐ പരിശോധിക്കും. ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് ഇമെയിലുകള്‍ എഫ്.ബി.ഐയ്ക്ക് കൈമാറിയെങ്കിലും സെര്‍വര്‍ കൈമാറാന്‍ തയ്യാറായിരുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയ വേളയിലാണ് ഹിലരിക്കെതിരെ ഇമെയില്‍ വിവാദം ഉയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha