ജപ്പാനില്‍ യു.എസ് സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഏഴു പേര്‍ക്ക് പരിക്കേറ്റു

ജപ്പാനില്‍ യു.എസ് സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഏഴു പേര്‍ക്കു പരിക്കേറ്റു. ജപ്പാന്റെ തെക്കന്‍ ദ്വീപായ ഓക്കിനാവയ്ക്ക് 30 കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്ന യു.എസ് കപ്പലിന്രെ ഡെക്കിലേക്കാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. എച്ച്60 ശ്രേണിയിലെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന 17 പേരെയും രക്ഷപ്പെടുത്താനായതായി ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ക്യാമ്പ് ഫോസ്റ്ററിലെ യു.എസ് നാവിക കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് രക്ഷയ്‌ക്കെത്തുകയായിരുന്നു. പരിക്കേറ്റ ഏഴു സൈനികരെ ക്യാന്പ് ഫോസ്റ്ററിലെ യു.എസ് നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha