ഹീറോ സൈക്കിള്‍സ് സ്ഥാപകന്‍ ഒ.പി മുഞ്ജല്‍ അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

ഹീറോ സൈക്കിള്‍ കമ്പനിയുടെ സ്ഥാപകന്‍ ഒ.പി മുഞ്ജല്‍ (86) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യയിലെ സൈക്കിള്‍ വ്യവസായത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന മുഞ്ജല്‍ അമൃത്‌സറില്‍ സൈക്കിള്‍ ഭാഗങ്ങളുടെ മൊത്തവിതരണത്തിനായി 1944 ല്‍ സഹോദരങ്ങളായ വിജയ്, സത്യാനന്ദ്, ബ്രിജ്‌മോഹന്‍ എന്നിവര്‍ക്കൊപ്പമാണ് കട തുടങ്ങിയത്. 1956 ല്‍ ലുധിയാനയിലേക്ക് കട മാറ്റി.
പിന്നീട് അവിടെ ദിവസേന 25 സൈക്കിള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി പ്രവര്‍ത്തനമാരംഭിച്ച \'ഹീറോ സൈക്കിള്‍സ്\' ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായി മാറുകയായിരുന്നു. കമ്പനിയുടെ പേര് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. 1990ല്‍ ഇന്ദിരാഗാന്ധി ദേശീയ ഏകതാ അവാര്‍ഡും സാഹിത്യത്തിലെ സംഭാവനകള്‍ക്ക് സഹീര്‍ അവാര്‍ഡും ലഭിച്ചു. വ്യവസായരംഗത്തെ സംഭാവനയ്ക്ക് പഞ്ചാബ് രത്തന്‍ അവാര്‍ഡും നല്‍കിയിട്ടുണ്ട്. മുഞ്ജലിന്റെ മകന്‍ പങ്കജ് മുഞ്ജലാണ് ഇപ്പോള്‍ 1,634 കോടി രൂപയുടെ വിറ്റുവരവുള്ള ഹീറോ സ്ഥാപനങ്ങളുടെ സാരഥി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha