ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയേയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കഴുത്തറുത്ത് കൊലപ്പെടുത്തി

ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയേയും മൂന്നു മാസം മാത്രം പ്രായമുള്ള മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ക്രേഗ് വന്‍ഡിവേഗി എന്ന നാല്‍പതുകാരനാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഭാര്യയും കുഞ്ഞും വീട്ടില്‍ കൊല്ലപ്പെട്ടു കിടക്കുന്നതായി ക്രേഗ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്.
പോലീസ് എത്തിയപ്പോള്‍ ഇയാളുടെ ഭാര്യ ഷാനയെ കഴുത്തറുത്ത നിലയില്‍ ബെഡ്ഡില്‍ കിടക്കുന്നതായാണ് കണ്ടത്. കുട്ടിയേയും അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ സമീപത്തെ തൊട്ടിലില്‍ കണ്ടെത്തി. വീട്ടില്‍ അതിക്രമിച്ചു കയറിയവര്‍ ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തിയെന്നാണ് ക്രേഗ് പോലീസിനെ അറിയിച്ചത്. വീട്ടിനകത്ത് കളവ് നടന്നതുപോലെയുള്ള പ്രതീതിയുണ്ടായിരുന്നു. ഷെല്‍ഫില്‍ നിന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
താന്‍ ജോലിക്ക് പോകുന്ന സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നുവെന്നും ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ക്രേഗ് പോലീസിനോട് പറഞ്ഞു. എന്നാല്‍ തുടരന്വേഷണത്തില്‍ ക്രേഗ് പറഞ്ഞതെല്ലാം കളവാണെന്ന് പോലീസിന് ബോധ്യമായി. കളവ് നടത്തിയവരാണ് കൊലപ്പെടുത്തിയതെന്ന് ക്രേഗ് ആദ്യം കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും കവര്‍ച്ചക്കാര്‍ എന്തിനാണ് മൂന്നു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുന്നതെന്ന് കോടതി തിരികെ ചോദിച്ചിരുന്നു.
ഭാര്യയേയും കുഞ്ഞിനേും താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഒടുവില്‍ ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
എഴുപതിനായിരം ഡോളര്‍ ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















