പാക്ക് പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ഷുജ ഖാന്‍സാദയുടെ ഓഫിസിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഓഫിസിലുണ്ടായിരുന്ന മറ്റ് ഏഴു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടന സമയത്ത് മന്ത്രിയടക്കം 25 ഓളം പേരാണ് ഓഫിസിലുണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ ഓഫിസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകര്‍ന്നു വീഴുകയും എല്ലാവരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഖാന്‍സാദ ഓഫിസിലുണ്ടായിരുന്നുവെന്നും അദ്ദേഹം അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും മകന്‍ സോഹ്‌റബ് ഖാന്‍സാദ സ്ഥിരീകരിച്ചിരുന്നു. ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ഖാന്‍സാദയ്ക്ക് 2014-ലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha