എന്റമ്മോ!! ഈ നഴ്സ് ഒരു സംഭവം തന്നെയാ... ഏറ്റവും നല്ല ജോലിയായ നേഴ്‌സിങ് ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായി യുവതി: കാരണം എന്താണെന്ന് കേട്ടാൽ അമ്പരന്ന് പോകും

നഴ്സിംഗ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ലൈംഗിക തൊഴിലാളിയായി തുടരാൻ തീരുമാനിച്ചു യുവതി. കേൾക്കുമ്പോൾ, അതിശയം തോന്നുന്നില്ലേ.... അതുപോലെ തന്നെയാണ് പിന്നിലെ കാരണം അറിഞ്ഞാലും അമ്പരന്ന് പോകും. സംഭവം ഇവിടെയല്ല, ആംസ്‌റ്റര്‍ഡാമിലാണ് നടന്നത്.
എട്ടു വര്‍ഷത്തെ നേഴ്‌സിങ് ജോലി ഉപേക്ഷിച്ചു ഒരു മുഴുവന്‍ സമയ ലൈംഗിക തൊഴിലാളിയായിരിക്കുകയാണ് കാരിന്‍ എന്ന യുവതി. ആംസ്‌റ്റര്‍ഡാം നഗരത്തില്‍ ജില്ലാ നേഴ്സ് ആയിരുന്നു കാരിന്‍. യുവതിയുടെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം കേട്ട് മൂക്കിൽ വിരൽ വെച്ച രീതിയിലാണ് സോഷ്യൽമീഡിയ.
അംഗപരിമിതര്‍ക്ക് ലൈംഗികമായി സഹായം ചെയ്യാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുമാണ് കാരിന്‍ ഈ മേഖലയിലേക്ക് തിരിഞ്ഞത്. ആംസ്റ്റര്‍ഡാമില്‍ ഒരു ലൈംഗിക തൊഴിലാളിയായി പ്രവര്‍ത്തിക്കുകയാണ് അവര്‍. ഇതിനെക്കുറിച്ച് കാരിന്റെ വാക്കുകള്‍ ഇങ്ങനെ..
'ഒരു നേഴ്സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വീടുകളില്‍ ചെന്നും നഴ്സിംഗ് ഹോമുകളിലും ചെന്നും ഒരുപാട് രോഗികളെ താന്‍ പരിചരിച്ചിട്ടുണ്ട്. എന്നാല്‍, അത്തരത്തില്‍ ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് പോലും ലൈംഗികമായ കാമനകള്‍ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു എന്നും,
നഴ്സ് എന്ന ജോലിയിരിക്കുമ്പോള്‍ അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച് മുഴുവന്‍ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാന്‍ പ്രേരിപ്പിച്ചത്'.
ഒരു എസ്കോര്‍ട്ട് കമ്പനിയുടെ ഭാഗമായാണ് കാരിന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തില്‍ ഏറ്റവും ആദ്യമായി സെക്സ് വര്‍ക്ക് നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്സ്.
https://www.facebook.com/Malayalivartha
























