പാകിസ്ഥാനിൽ ടിക് ടോക്ക് ഇനി ഒരു വിലസ് വിലസും, നിരോധനം നീക്കി ഇമ്രാന്‍ ഭരണകൂടം, പൊതുനിയമങ്ങളെ മാനിക്കാത്തവരെ കര്‍ശന നടപടിയെന്നും മുന്നറിയിപ്പ്

കോവിഡ് കാലത്ത് നിരോധനം ഏര്‍പ്പെടുത്തിയ ടിക് ടോക്കിന് അനുമതി നല്‍കി പാകിസ്ഥാന്‍ ഭരണകൂടം. രാജ്യത്തിന്റെ നിയമങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമായ വീഡിയോകള്‍ നിരന്തരം പ്രചരിപ്പിച്ചതിനാലാണ് നിരോധനം കൊണ്ടുവന്നത്. പാകിസ്ഥാന്റെ പൊതുനിയമങ്ങളെ മാനിക്കാത്തവരെ കര്‍ശന നിയമ പരിധിയില്‍പെടുത്തി ശിക്ഷിക്കുമെന്ന മുന്നറിയിപ്പും പാകിസ്ഥാന്‍ സാംസ്‌കാരിക വകുപ്പ് നല്‍കി.
നിരവധി യുവതി യുവാക്കള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകള്‍ പാകിസ്ഥാനില്‍ വൈറലായിരുന്നു. ഇന്ത്യയിലെ നിരവധി വീഡിയോകള്‍ക്കും വലിയ ആരാധകരാണ് പാകിസ്ഥാനില്‍ ഉണ്ടായിരുന്നത്.
അതേസമയം, ഫേയ്‌സ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി ചൈനീസ് ടിക് ടോക് അതിവേഗം മുന്നറുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിലക്കുണ്ടായിട്ടും ടിക് ടോക്കിന്റെ ഡൗൺലോഡ് കുത്തനെ ഉയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ടിക് ടോക് ഫെയ്സ്ബുക്കിനെ മറികടന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
നിക്കി ഏഷ്യയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആദ്യമായി സമൂഹ മാധ്യമ ആപ്പുകളുടെ ഡൗൺലോഡിങ് പട്ടികയിൽ ടിക് ടോക്ക് ഒന്നാമതെത്തി. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് 2017 ലാണ് ഷോർട്ട്-വിഡിയോ ആപ് ആദ്യമായി അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ടിക് ടോക് മിക്ക രാജ്യങ്ങളിലും ഡൗൺലോഡിങ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























