പാക്കിസ്ഥാന്‍ ഹുറിയത്ത് നേതാക്കളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു

ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും പാക്കിസ്ഥാന്‍. ഹുറിയത്ത് നേതാക്കളുമായി പാക് ഹൈക്കമ്മീഷണര്‍ സര്‍താജ് അസീസ് ചര്‍ച്ച നടത്തും. വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്, നയീം ഖാന്‍ എന്നിവര്‍ക്കാണ് ചര്‍ച്ച നടത്തുന്നതിന് ക്ഷണം ലഭിച്ചത്.
പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈ മാസം 23 ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അന്നു തന്നെയാണ് വിഘടനവാദി നേതാക്കളുമായി പാക് ഹൈക്കമ്മീഷണര്‍ ചര്‍ച്ച നടത്തുക. 2014 ല്‍ പാക് ഹൈക്കമ്മീഷണര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് അന്നു ചേരാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha