പിതാവിന് മകളെ വേണ്ട; അമ്മ ആണ്‍മക്കളെ വധിച്ചു

പിതാവ് മകളെ അവഗണിക്കുന്നത് സഹിക്കാന്‍ കഴിയാതെ അമ്മ മൂന്നു ആണ്‍മക്കളെ വധിച്ചു. യു.എസിലെ കൊളംബസിലാണ് സംഭവം. കുട്ടികളുടെ അമ്മ ബ്രിട്ടാണി പില്‍കിങ്ടനെ പോലീസ് അറസ്റ്റു ചെയ്തു. ലൊഗാന്‍ കൗണ്ടി ജയിലിലാണ് അവരിപ്പോള്‍.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം പോലീസിന്റെ 911 നമ്പറിലേക്ക് ബ്രിട്ടാണിയുടെ സന്ദേശമെത്തി. തന്റെ മകന്‍ ശ്വാസമെടുക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. ഉടന്‍ സ്ഥലത്തെത്തിയ പോലീസിന് മൂന്നു മാസം പ്രായമുള്ള നോഹ പില്‍കിംഗ്ടന്റെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. യുവതിയെ ചോദ്യം ചെയ്തതിലൂടെ താന്‍ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മുഖത്ത് ബ്ലാങ്കറ്റ് ഇട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ഏപ്രില്‍ ഇവരുടെ നാലു വയസ്സുള്ള മകന്‍ ഗവിന്‍ പില്‍കിഗ്ടണും ജൂലൈയില്‍ മൂന്നു മാസം പ്രായമുള്ള നിയല്‍ പില്‍കിംഗ്ടണും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ വധിച്ചതും താന്‍ തന്നെയാണെന്നും ബ്രിട്ടാണി പോലീസിനൊട് സമ്മതിച്ചു.
അമ്മയെ പോലീസ് ജയിലിലേക്ക് മാറ്റിയതോടെ ഇവരുടെ മൂന്നു വയസ്സുള്ള മകള്‍ ഹെയ്‌ലി പില്‍കിംഗ്ടനെ കൗണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ ഏജന്‍സിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടികളുടെ മരണവാര്‍ത്തയോട് പിതാവ് ജോസഫ് പില്‍കിംഗ്ടണ്‍ നിര്‍വികാരതയോടെയാണ് പ്രതികരിച്ചതെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha