ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ നിയമങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ബ്രിട്ടന്; ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് സന്തോഷ വാർത്ത, യു.കെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യന്‍ ഈ മാസം ഇന്ത്യയിലെത്തും
പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ബ്രിട്ടൻ. ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ നിയമങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങിയിരിക്കുകയാണ് ബ്രിട്ടന്. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ മുന്നോടിയായി യു.കെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യന്‍ ഈ മാസം ഇന്ത്യയിലെത്തുകയാണ്.
അങ്ങനെ ഇന്ത്യന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരകരാറിനെ കുറിച്ച് ധാരണയിലെത്താനാണ് സാധ്യത എന്നാണ് അറിയാൻ കഴിയുന്നത്. കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന് ഇന്ത്യ നേരത്തേ തന്നെ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ തൊഴിലെടുക്കുന്നതിനും ടൂറിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയ വിസനിരക്കിലും കുറവുവന്നേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, അതോടൊപ്പം തന്നെ യൂറോപ്പിൽ കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിബന്ധനകൾ കടുപ്പിച്ചുകൊണ്ട് നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. എന്നിരുന്നാൽ തന്നെയും യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് മലയാളികളുടെ കുടിയേറ്റം ഈ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. കൂടുതൽ അവസരം നൽകുമെന്ന് ഈ തീരുമാനം ഏവർക്കും ആശ്വാസമാകുകയാണ്.
https://www.facebook.com/Malayalivartha