ജനുവരിയിൽ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോകാൻ സാധ്യതയുള്ളത് അഞ്ച് ഛിന്നഗ്രഹങ്ങള്‍! പതിനെട്ടിന് എത്തുന്ന ഗ്രഹം അപകടകരമാണെന്ന് നാസ; എങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ

എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ജനുവരി 18-ന് ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകും. നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് എര്‍ത്ത്‌സ്‌കൈ റിപ്പോര്‍ട്ട് ചെയ്തു.
എങ്കിലും, 7482) 1994 PC1 എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഈ ഛിന്നഗ്രഹത്തില്‍ നിന്ന് ഭയപ്പെടേണ്ടതില്ലെന്നാണ് നാസയുടെ വിലയിരുത്തല്‍. കാരണം ഇത് ഭൂമിയെ ബാധിക്കാത്ത വിധത്തില്‍ സുരക്ഷിതമായി കടന്നുപോകാന്‍ സാധ്യതയുണ്ട്.
ഛിന്നഗ്രഹം (7482) 1994 PC1 1994 ഓഗസ്റ്റ് 9 ന് ഓസ്‌ട്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് ഒബ്സര്‍വേറ്ററിയില്‍ വച്ച് റോബര്‍ട്ട് മക്‌നോട്ടാണ് കണ്ടെത്തിയത്. മറ്റ് അഞ്ച് ഛിന്നഗ്രഹങ്ങളും ജനുവരി മാസത്തില്‍ ഭൂമിയെ കടന്നുപോകാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























