അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തുടരുമോ ? ബൈഡന്റെ ഗംഭീര മറുപടി ഇങ്ങനെ...

2024 ലെ തെരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് ആവുകയാണെങ്കില്‍ കമല ഹാരിസ് വൈസ് പ്രസിഡന്റായി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെപ്പറ്റി ബൈഡനുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ മാസം നടന്ന ഒരു അഭിമുഖത്തില്‍ കമലാ ഹാരിസ് പറഞ്ഞത്.
79കാരനായ ബൈഡന്‍ വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കമല മറുപടി നല്‍കി.
യുഎസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വനിതയാണ് കമലാ ഹാരിസ്. എന്നാല്‍ മാധ്യമങ്ങള്‍ക്കിടയില്‍ ഉയരുന്ന ചില ആരോപണങ്ങള്‍ അവരില്‍ നിരാശ ജനിപ്പിക്കുന്നതാണെന്നും ചുമതലപ്പെടുത്തിയ കാര്യങ്ങളെല്ലാം ഹാരിസ് കൃത്യമായും ചെയ്യുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
അതേസമയം വോട്ടിംഗ് നിയമങ്ങളില്‍ കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായ സ്വാധീനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള രണ്ട് പ്രധാന ബില്ലുകള്‍ പാസാക്കാനും ബൈഡന്‍ ശ്രമിക്കുകയാണ്. ഇത് വരും ഇലക്ഷനില്‍ ബൈഡന്റെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും.
"
https://www.facebook.com/Malayalivartha






















