കാമുകിയുടെ അമ്മയ്ക്ക് കിഡ്‌നി ദാനം ചെയ്ത കാമുകൻ; അവസാനം കാമുകി വേറെ വിവാഹം കഴിച്ച യുവാവിന്റെ കദന കഥ, ട്രോളല്ലെന്ന് സോഷ്യൽ മീഡിയ, തനിക്ക് ആ പെൺകുട്ടിയോട് വിരോധമില്ലെന്നും അവരെ വെറുക്കുന്നില്ലെന്നും യുവാവ്! താങ്കൾ രക്ഷിച്ചത് ഒരു ജീവനാണെന്ന് ആശ്വസിപ്പിച്ച് സൈബർ ലോകം

പണ്ടുമുതൽക്കേ തന്നെ പ്രേമത്തിന് കണ്ണില്ലെന്ന് പലപ്പോഴും കളിലായിട്ടാണേലും നാം കേൾക്കാറുണ്ട്. എന്നാൽ അതിന്റെ പേരിൽ മാരകമായ ‘അംഗഭംഗം’ വരുമോ എന്ന് തമാശയായി ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കഥയാണ് ഇപ്പോഴത്തെ സംസാരവിഷയം. പ്രണയത്തിനു വേണ്ടി സ്വന്തം വൃക്ക നൽകി ഒടുവിൽ അതിഭീകരമായി ചതിയേറ്റു വാങ്ങിയ ഒരു യുവാവിന്റെ കദന കഥയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രണയിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക നൽകിയിട്ടും കാമുകി മറ്റൊരാളെ വിവാഹം കഴിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ കേട്ടത്. മെക്‌സിക്കോയിൽ നിന്നുള്ള ഉസീൽ മാർട്ടിനെസ് എന്ന യുവാവാണ് ഇത്തരത്തിൽ അതിഭീകരമായി പറ്റിക്കപ്പെട്ടത്.
തങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടി ഉസീൽ വൃക്ക ദാനം ചെയ്യുകയായിരുന്നു.ഇതിനുപിന്നാലെ കാമുകി ബന്ധം വേർപിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ കാമുകി ഉസീലിനെ ഉപേക്ഷിക്കുകയായിരുന്നു. മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നിന്നുള്ള അധ്യാപകനാണ് ഉസീൽ മാർട്ടിനെസ് എന്ന യുവാവ്.
ടിക്ടോക്കിൽ പങ്കുവച്ച വിഡിയോയിലാണ് ഉസീൽ തന്റെ അനുഭവം പറഞ്ഞത്. ഇതിനുപിന്നാലെ വിഡിയോ വൈറലായി മാറുകയായിരുന്നു. ഏകദേശം 14 മില്യൺ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ലഭിച്ചതെന്ന് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
താൻ കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്തപ്പോൾ അവർ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്പാനിഷ് ഭാഷയിൽ അദ്ദേഹം കുറിക്കുകയുണ്ടായി. പ്രണയിച്ച പെൺകുട്ടിയുടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ തന്റെ വൃക്കകളിൽ ഒന്ന് നൽകാമെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. പിന്നാലെ ഓപ്പറേഷൻ നടത്തി വൃക്ക മാറ്റിവച്ചു. എന്നാൽ മാസം ഒന്ന് തികയുന്നതിന് മുൻപ് തർക്കിച്ച് പിരിഞ്ഞ കാമുകി തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്നും യുവാവ് വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം വിഡിയോ വൈറലായതോടെ, തനിക്ക് ആ പെൺകുട്ടിയോട് വിരോധമില്ലെന്നും അവരെ വെറുക്കുന്നില്ലെന്നും യുവാവ് പറയുകയുണ്ടായി. താൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കൾ രക്ഷിച്ചത് ഒരു ജീവനാണെന്ന് ആശ്വസിപ്പിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്.
https://www.facebook.com/Malayalivartha























