ഇന്ത്യാ വിരുദ്ധ ശക്തികളുടെ കയ്യില്‍ യു.എസ് സൈന്യം അഫ്ഗാനിലുപേക്ഷിച്ച ആയുധങ്ങള്‍, ഇന്റലിജന്‍സ് റിപ്പോർട്ട് രാജ്യ സുരക്ഷയ്ക്ക് കനത്ത വെല്ലുവിളി, ഭീകരരുടെ കയ്യില്‍ അമേരിക്കന്‍ നിര്‍മ്മിത റൈഫിളുകളും പിസ്റ്റളുകളും, സൈന്യം വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്..!!!

ഇരുപത് കൊല്ലത്തെ സൈനികസാന്നിധ്യം അവസാനിപ്പിച്ച് യു.എസ് ഓഗസ്റ്റ് അവസാനത്തോട് കൂടിയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും സ്ഥലം കാലിയാക്കുന്നത്. കാബൂളിലെ യു.എസ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. ഉന്നത നയതന്ത്രജ്ഞൻ റോസ് വിൽസണും മേജൻ ജനറൽ ക്രിസ് ഡൊനാഹൂവുമാണ് അവസാനം വിമാനത്തിൽ കയറിയ യു.എസ്. ഉദ്യോഗസ്ഥർ. 82-ാം എയർബോൺ ഡിവിഷൻ കമാൻഡർ ഡൊനാഹൂവാണ് ഒടുവിൽ വിമാനത്തിൽ കയറിയത്.
അങ്ങനെ എല്ലാവരും ടാറ്റാ ബൈ ബൈ പറഞ്ഞു പോയപ്പോൾ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകാനാവാത്ത കോടിക്കണക്കിന് ഡോളര്‍ വരുന്ന വിമാനങ്ങളും സൈനിക വാഹനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച ശേഷമാണ് യുഎസ് സേന മടങ്ങിയത്. പക്ഷേ അവ ഉപയോഗ ശൂന്യമാക്കി നശിപ്പിച്ച ശേഷമാണ് യുഎസ് സേന മടങ്ങിയതെന്നാണ് അന്ന് റിപ്പോർട്ടുകളൊക്കെ പുറത്തുവന്നിരുന്നത്.
യു.എസ് സൈന്യം അഫ്ഗാനിലുപേക്ഷിച്ച ആയുധങ്ങള്‍ ഇന്ത്യാ വിരുദ്ധ ശക്തികളുടെ കയ്യില്‍ലെത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഈയിടെ ഭീകരവാദികള്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍, ഭീകരരുടെ കയ്യില്‍ അമേരിക്കന്‍ നിര്‍മ്മിത റൈഫിളുകളും പിസ്റ്റളുകളുമാണ് കാണപ്പെടുന്നത്. ഇതു കൂടാതെ, അടുത്തകാലത്തായി കാശ്മീരില്‍ വിവിധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട 6 വിദേശ തീവ്രവാദികളുടെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങള്‍ അമേരിക്കൻ നിര്‍മ്മിതമായിരുന്നു എന്ന് സൈന്യം വെളിപ്പെടുത്തി. എം4 കാര്‍ബൈന്‍ റൈഫിളുകളടക്കം ഭീകരരുടെ കയ്യില്‍ നിന്നും കണ്ടെടുത്തിരുന്നു.
പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ വീഡിയോയില്‍, എം249 ഓട്ടോമാറ്റിക് റൈഫിളുകളും, 509 തോക്കുകളും എം4 കാര്‍ബൈന്‍ റൈഫിളുകളും കൈവശം വെച്ചിരിക്കുന്ന ഭീകരരെയാണ് കാണാന്‍ സാധിക്കുക. അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയ അതായത് അമേരിക്ക ഉപേക്ഷിച്ചു പോയ ആയുധങ്ങള്‍, വന്‍തോതില്‍ താലിബാന്‍ ഭീകരര്‍ക്ക് ലഭിച്ചിരിക്കുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇവയില്‍, നല്ലൊരു ശതമാനവും താലിബാന്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് വില്‍ക്കുകയാണ്. ഈ ആയുധങ്ങളാണ് കശ്മീരിലെത്തുന്നത് എന്ന് ഇന്റലിജന്‍സ് പറയുന്നത്. ഈ ആധുധങ്ങളുമായാണ് ഭീകരര്‍ കശ്മീരുലേക്ക് നുഴഞ്ഞു കയറ്റം നടത്തുന്നത്.
ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ ഇപ്പോൾ ചില സംശയങ്ങൾ ഉടലെടുക്കുകയാണ്. കാരണം ആയുധ സംവിധാനങ്ങൾ എല്ലാം യു.എസ് സൈന്യം അഫ്ഗാനിൽ ഉപയോഗ ശൂന്യമാക്കി ഉപേക്ഷിക്കുകയല്ലായിരുന്നോ?....... അല്ലെങ്കിൽ പിന്നെ അമേരിക്കൻ നിര്‍മ്മിത ആയുധങ്ങള്‍ ഇന്ത്യാ വിരുദ്ധ ശക്തികളുടെ കയ്യില്‍ എങ്ങനെ എത്തപ്പെട്ടുണ്ടാകും. അതോ ഇനിന്റെ ഇടയിൽ ഇന്ത്യയെ തകർക്കാൻ ഭീകരശക്തികൾ വല്ല പദ്ധതികളും പ്ലാൻ ചെയ്തിരുന്നോ എന്തായാലും ഇത് വളരെ ഗുരുതരമായ ഒരു കണ്ടെത്തൽ തന്നെയാണ്. ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്ന ഈ നിർണായക കണ്ടെത്തൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളി തന്നെയാണ്.
https://www.facebook.com/Malayalivartha