കൊടും മഞ്ഞ് ജീവനെടുത്ത നാലംഗ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു..!!..അനധികൃത കുടിയേറ്റത്തിനായി പോയ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ യാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോട്ടത്, യു.എസ് -കാനഡ അതിര്‍ത്തിയില്‍ താപനില മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ്

യു.എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ കുടുംബം ഇന്ത്യൻ കുടുംബം ഗുജറാത്തിൽ നിന്നുള്ളവർ. ഒരു സ്ത്രീയും പുരുഷനും കൗമാരക്കാനും കുഞ്ഞുമാണ് മരിച്ചത്. അതിശൈത്യത്തിന്റെ മറവില്‍ വടക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമച്ചതാണ് കുടുംബം. അനധികൃത കുടിയേറ്റത്തിനായി പോയ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ യാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോകുകയായിരുന്നു.
യു.എസ് പോലീസിന്റെ പട്രോളിംഗില്‍ പതിനഞ്ച് ഇന്ത്യക്കാരെ വാഹനമുള്‍പ്പെടെ പിടികൂടിയിരുന്നു. ഈ കാലത്ത് അമേരിക്കയുടെ ശ്രദ്ധ കൂടുതലും മെക്‌സിക്കോയുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ ആയതിനാലാണ് കുടിയേറ്റക്കാര്‍ അവസരമായി ഉപയോഗിക്കുന്നത്. യു.എസ് -കാനഡ അതിര്‍ത്തിയില്‍ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
കുടിയേറ്റക്കാരെ കൊണ്ടുവന്ന ഫ്ലാറിഡ സ്വദേശിയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് അതിര്‍ത്തിയില്‍ തണുത്തുവിറച്ച് ഇരുന്ന അഞ്ചു ഇന്ത്യക്കാര്‍ കൂടി പിടിയിലായിരുന്നു. തങ്ങളുടെ സംഘത്തിലെ നാലുപേരെ ഹിമവാതത്തില്‍ കാണാതായെന്ന് ഇവര്‍ അറിയിച്ചതോടെ പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചവരെ കണ്ടെത്തിയതുന്നത്. സംഭവത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കാനഡ, യു.എസ് അംബാസഡര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha