Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹൂതി വിമതര്‍ യുഎഇയില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ മേഖലയുടെ ഭൗമരാഷ്ട്രീയ സാഹചര്യത്തെ മുമ്പെങ്ങും ഇല്ലാത്ത വിധം പ്രക്ഷുബ്ധമാക്കി... ഹൂത്തികള്‍ക്കെതിരെയുള്ള സായുധ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ - ഇന്ത്യ സംയുക്ത സംരംഭം ആയ ബരാക് -8 , ബരാക് ഇ ആര്‍ മിസ്സൈലുകളെ രംഗത്തിറക്കാന്‍ ചര്‍ച്ചകള്‍ നടത്തി യു എ ഇ

29 JANUARY 2022 05:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹൂതി വിമതര്‍ യുഎഇയില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ മേഖലയുടെ ഭൗമരാഷ്ട്രീയ സാഹചര്യത്തെ മുമ്പെങ്ങും ഇല്ലാത്ത വിധം പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ഇറാന്റെ പിന്തുണയോടു കൂടെ ഹൂതികള്‍ യൂ എ ഇ ക്കെതിരെ നടത്തുന്ന സായുധ ആക്രമണങ്ങള്‍ മേഖലയുടെ സമാധാന അന്തരീക്ഷത്തെ തകര്‍ത്തിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ ഇതു വരെ നടത്താത്ത കളികള്‍ക്ക് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് യൂ എ ഇ.


ഹൂത്തികള്‍ക്കെതിരെയുള്ള സായുധ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ - ഇന്ത്യ സംയുക്ത സംരംഭം ആയ ബരാക് -8 , ബരാക് ഇ ആര്‍ മിസ്സൈലുകളെ രംഗത്തിറക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരിക്കുകയാണ് യു എ ഇ




ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ കഴിഞ്ഞയാഴ്ച മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ സാഹചര്യത്തില്‍ ''ഏത് ഭീഷണികളെയും നേരിടുമെന്ന് ' യുഎഇ പ്രതിജ്ഞയെടുത്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് .


ഇസ്രയേലിനേയും അത് വഴി പരോക്ഷമായി ഇന്ത്യയെയും കളത്തിലിറക്കാന്‍ തന്നെയാണ് യൂ എ ഇ തീരുമാനിച്ചിരിക്കുന്നത്. അതും മിസൈലുകളുടെ രൂപത്തില്‍.



അബുദാബിയും ഇസ്രയേലും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്


2024-ല്‍ ദക്ഷിണ കൊറിയയുടെ ഉപരിതല- ആകാശ മിസൈല്‍ സംവിധാനം ലഭിക്കുന്നതുവരെ ഇസ്രായേലി ആയുധങ്ങള്‍ ഒരു താത്കാലിക പ്രതിരോധ നടപടിയായി ഉപയോഗിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്രേക്കിംഗ് ഡിഫെന്‍സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് .


ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ദക്ഷിണ കൊറിയയുമായി അബുദാബി 3.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചത് , സൗത്ത് കൊറിയന്‍ നിര്‍മ്മിതമായ ചിയോംഗംഗ് കക മിഡ്-റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍ ആയുധ സംവിധാനം സ്വന്തമാക്കാന്‍ ആയിരിന്നു ഈ കരാര്‍ , എന്നാല്‍ 2024-ന് മുമ്പ് ഈ സംവിധാനം നിലവില്‍ യു എ ഇ സര്‍ക്കാരിന്റെ കയ്യില്‍ എത്തില്ല . അതിനാല്‍ തന്നെ മേഖലയില്‍ നില നില്‍ക്കുന്ന അടിയന്തര പ്രശ്‌നത്തിന് ഇടക്കാല പരിഹാരം എന്ന നിലയില്‍ ഒരു ഇസ്രായേലി സംവിധാനം വിന്യസിക്കുവാനാണ് യൂ എ ഇ ആലോചിക്കുന്നത് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി


ഒരു താല്‍ക്കാലിക നടപടിയെന്ന നിലയില്‍ - റാഫേല്‍ സ്‌പൈഡര്‍, ബരാക് 8 അല്ലെങ്കില്‍ ബരാക് ഇആര്‍ എന്നീ മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒന്ന് ഉപയോഗിക്കാനുള്ള സാധ്യതയാണ് അബുദാബി തേടുന്നത്.


ഇതില്‍ കൂടുതല്‍ സാധ്യത കല്പിക്കപെടുന്ന ബരാക് 8 , അല്ലെങ്കില്‍ ബാരാക് ഇ ആര്‍ മിസൈലുകള്‍ ഒരു ഇന്ത്യ - ഇസ്രായേല്‍ സംയുക്ത സംരംഭം ആണ്. ഇന്ത്യന്‍ സൈന്യവും ഇസ്രായേലി സൈന്യവും ഒരേ പോലെ ഉപയോഗിക്കുന്നതും ആണ് ഇത്.


ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ ഡിഫെന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒയും സംയുക്തമായി വികസിപ്പിച്ച ബരാക്-8 ഇന്ത്യയുടെയും ഇസ്രായേലിന്റെയും ആവനാഴിയിലെ ഒരു പ്രധാന ആയുധമാണ് . ബരാക്ക്-8 ന് ഏകദേശം 70 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്, കൂടാതെ ഈ വിമാനം, താഴ്ന്ന-പറക്കുന്ന ആന്റി-ഷിപ്പ്, ക്രൂയിസ് മിസൈലുകള്‍, രഹസ്യ ലക്ഷ്യങ്ങള്‍ എന്നിവയെ തകര്‍ക്കുവാനുള്ള കഴിവും ഇതിനുണ്ട് . കടല്‍ വിക്ഷേപണത്തിലും കര അധിഷ്ഠിത സംവിധാനങ്ങളും ഇതിനു നിലവിലുണ്ട്


ബരാക് ഇ ആര്‍ അഥവാ ബരാക് -8 ന്റെ വിപുലീകരിച്ച ശ്രേണി ബരാക് -8 ന്റെ ഒരു വകഭേദമാണ്, ഇതിന് ഒരു അധിക റോക്കറ്റ് ബൂസ്റ്റര്‍ ഉള്ളതിനാല്‍ താരതമ്യേനെ വലുപ്പം കൂടുതല്‍ ആണ് , ഇതിന് 150 കിലോമീറ്റര്‍ റേഞ്ച് ആണുള്ളത് . ക്രൂയിസ് മിസൈലുകളും വിമാനങ്ങളും കൈകാര്യം ചെയ്യുന്നതിനു പുറമേ, 500 കിലോമീറ്ററില്‍ താഴെ ദൂരപരിധിയുള്ള തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്താന്‍ ബരാക് ഇ ആറിന് കഴിയും.


ബരാക് -8 മിസൈല്‍ 2020 ല്‍ അസര്‍ബൈജാന്‍ അര്‍മേനിയയുമായുള്ള പോരാട്ടത്തില്‍ അര്‍മേനിയ തൊടുത്ത റഷ്യന്‍ നിര്‍മ്മിത ബാലിസ്റ്റിക് മിസൈലിനെ വെടി വച്ചിടാന്‍ ഉപയോഗിച്ചതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് .


ഇസ്രായേല്‍ വികസിപ്പിച്ച രണ്ട് മിസൈലുകളായ പൈത്തണ്‍-5, ഡെര്‍ബി എന്നിവ ഉള്‍ക്കൊള്ളുന്ന ആയുധ പ്ലാറ്റ്ഫോമാണ് സ്‌പൈഡര്‍ . ഡെര്‍ബി ഒരു ഇടത്തരം റഡാര്‍ ഗൈഡഡ് മിസൈലാണ്, അതേസമയം പൈത്തണ്‍-5 ഒരു ഹ്രസ്വദൂര , ശത്രു ആയുധങ്ങളുടെ താപ നില അനുസരിച്ച് അവയെ തകര്‍ക്കുന്ന തരത്തിലുള്ള മിസൈലാണ്.


വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍, വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ബോംബുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഭീഷണികളെ വെടിവയ്ക്കാന്‍ കഴിയുന്ന സ്‌പൈഡര്‍ സംവിധാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതിനകം ഉണ്ട്.


അതെ സമയം മേഖലയില്‍ സ്ഥിതി ഗതികള്‍ രൂക്ഷമായി തന്നെ തുടരുകയാണ്


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യെമന്‍ നഗരമായ മദിരിബില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അനവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് സാധാരണക്കാര്‍ കൊല്ലപെട്ടുവെന്നും കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത് . യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഹൂതികളുടെ ഈ മിസൈല്‍ ആക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു ,


ബുധനാഴ്ച വൈകുന്നേരം ഇറാന്‍ പിന്തുണയുള്ള മിലീഷ്യ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവള പരിസരത്ത് പതിച്ചതായി ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍, ടൂറിസം മന്ത്രി മുഅമ്മര്‍ അല്‍-എറിയാനി പറഞ്ഞു.




സിവിലിയന്മാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഹൂതികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടു.


മാരിബിലെ പാര്‍പ്പിട പ്രദേശങ്ങളെയും സിവിലിയന്മാരെയും ഹൂത്തി തീവ്രവാദി മിലിഷ്യ ബോധപൂര്‍വം ലക്ഷ്യമിടുന്നത് ഒരു സമ്പൂര്‍ണ്ണ യുദ്ധക്കുറ്റമാണ്,'' അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു,


ഈ ഒരു സാഹചര്യത്തിന് തടയിടാന്‍ തന്നെയാണ് യു എ ഇ , ഇപ്പോള്‍ ഇസ്രായേല്‍ - ഇന്ത്യ സംയുക്ത സംവിധാനം ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (7 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (16 minutes ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (19 minutes ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (21 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (28 minutes ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (29 minutes ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (42 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (49 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 hours ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (3 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (3 hours ago)

Malayali Vartha Recommends