ആദ്യ ഘട്ടം കഴിഞ്ഞു..രണ്ടാം ഘട്ടം ആരംഭിച്ച് റഷ്യ..തുരുതുരാ മിസൈലുകൾ...യുക്രൈൻ പ്രതിരോധം ശക്തമാക്കി

ഇതാണ് റഷ്യ പരന്തത്തിന്റെ സാരം..ആദ്യം ഘട്ടം അവസാനിച്ചു..അതായത് രണ്ടാം ഘട്ട യുദ്ധം ആരംഭിക്കുന്നു എന്ന്.അതിന്റെ തെളിവുകളാണ് എപ്പോൾ പുറത്തുവരുന്നത്.അതായത് ശനിയാഴ്ച യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നപ്പോൾ, കരിങ്കടലിലെ ഒരു കപ്പലിൽ നിന്ന് റഷ്യൻ സൈന്യം കലിബർ മിസൈൽ പ്രയോഗിച്ചു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
യുക്രൈന്റെ ആയുധശേഖരം നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ദോഹ ഫോറത്തിൽ ഖത്തറിന്റെ ഊർജ ഉൽപ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സമയത്താണ് ഇത് ഉണ്ടായിരിക്കുന്നത്.
മാത്രവുമല്ല ഉക്രെയ്നിന്റെ പടിഞ്ഞാറൻ പകുതിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സൈറ്റോമിർ നഗരത്തിൽ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം രണ്ട് ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായും വിവരങ്ങൾ വരുന്നുണ്ട് .
റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് പുറത്തുവിട്ട ദൃശ്യങ്ങളിൽ രണ്ട് ഡ്രോണുകൾ ആകാശത്ത് പ്രവർത്തിക്കുമ്പോൾ വെടിവച്ചതായി കാണിക്കുന്നു. റഷ്യക്കെതിരായ പോരാട്ടത്തിൽ ഉക്രെയ്ൻ പോരാട്ടം തുടരുമ്പോൾ ഡ്രോണുകൾ നിർണായക പങ്ക് വഹിക്കുന്നു. മറ്റ് രാജ്യങ്ങൾ നൽകുന്ന ടർക്കിഷ് ബെയ്രക്തർ ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഉക്രേനിയക്കാർ ഉപയോഗിക്കുന്നു.
ഉക്രെയ്ൻ സൈന്യത്തെ നശിപ്പിക്കുന്ന വീഡിയോകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിരന്തരം പുറത്തുവിടുന്നുണ്ട്. തങ്ങളുടെ മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടുമ്പോൾ തങ്ങളുടെ ചെറുത്തുനിൽപ്പ് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോകൾ ഉക്രെയ്നും ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്.ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് റഷ്യ യുദ്ധം കടുപ്പിക്കുകയാണ് എന്നുള്ളതാണ്.
അധിനിവേശത്തിന് തൊട്ടുമുമ്പ് പുട്ടിൻ പറഞ്ഞ മറ്റൊരു കാര്യം യുക്രെയ്നിലെ റഷ്യൻ വംശജരെ വംശഹത്യക്കിരയാക്കുന്നു, അവര്‍ക്ക് മോചനം വേണം എന്നു കൂടിയാണ്. തലസ്ഥാനമായ കീവിലിരിക്കുന്ന നവനാത്‍സികളാണ് ഇതിനു പിന്നിലെന്നും സെലൻസ്കിയെ ലക്ഷ്യമിട്ട് പറഞ്ഞതിനു പിന്നിൽ യുക്രെയ്നിൽ ഒരു ഭരണമാറ്റം തന്നെയാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നത് എന്നുറപ്പായിരുന്നു.
https://www.facebook.com/Malayalivartha























