Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഉച്ചകോടിയ്ക്ക് മുമ്പ് അണുബോംബ് പൊട്ടിക്കാന്‍ ഉത്തര കൊറിയ; ബൈഡനെ ലക്ഷ്യം വച്ച് കിമ്മിന്റെ നീക്കം

09 MAY 2022 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

എന്നും ആണവ പരീക്ഷണങ്ങള്‍. ലോക മഹായുദ്ധ സാധ്യതകള്‍ കൂടുമ്പോള്‍ ഉത്തര കൊറിയ വളരെ അപകടകരമായ നീക്കങ്ങളാണ് നടക്കുന്നത്. മേയ് 21 ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഉച്ചകോടിയെ ഞെട്ടിക്കാനാണ് ജിങ്പിങ്ങിന്റെ തീരുമാനം. പ്രധാന ലക്ഷ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ്. ഉച്ചകോടിയ്ക്കിടെ ആണവ പരീക്ഷണം നടത്താനാണു ഉത്തര കൊറിയയുടെ തീരുമാനമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഉത്തരകൊറിയയിലെ കുപ്രസിദ്ധമായ പുങ്യി റി ആണവ പരീക്ഷണ സൈറ്റ് വീണ്ടും സജീവമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അമേരിക്കയെ വെല്ലുവിളിക്കുന്നത് പോലെയാണ്. ആണവ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ആളുകളും വാഹനങ്ങളും ഇങ്ങോട്ടേക്കു വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 2006, 2009, 2013, 2016, 2017 വര്‍ഷങ്ങളിലാണ് മുമ്പ് ആണവപരീക്ഷണം നടന്നിട്ടുള്ളത്. ഇനിയും പരീക്ഷണം നടത്തരുതെന്ന രാജ്യാന്തര ആവശ്യത്തെത്തുടര്‍ന്ന് പുങ്യി റി ടെസ്റ്റ് സൈറ്റ് ഉത്തരകൊറിയ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ വീണ്ടും ആണവ നിലയം സജ്ജമാക്കുന്നതോടെ അമേരിക്കയെ ഭീഷണിപ്പെടുത്തതിന് തുല്യമാണ്.

ഇനിയും ഇവിടെ പരീക്ഷണം നടന്നാല്‍ ഇവിടെ നടക്കുന്ന ഏഴാമത്തെ പരീക്ഷണം ആകുമിത്. അഞ്ചു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഉത്തരകൊറിയ നടത്തുന്ന ഏഴാമത്തെ പരീക്ഷണവും. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ദക്ഷിണ കൊറിയയില്‍ വരുമ്പോള്‍ ആണപപ്രതിസന്ധിയുണ്ടാക്കുന്ന പതിവ് ഉത്തരകൊറിയ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2014ല്‍ ബറാക് ഒബാമ ദക്ഷിണ കൊറിയയില്‍ എത്തിയപ്പോള്‍ ആണവ പരീക്ഷണം നടത്താന്‍ ഉത്തര കൊറിയ മുതിര്‍ന്നിരുന്നു. 2016ല്‍ ഒരു ലോക ഉച്ചകോടിക്കു ശേഷം ദക്ഷിണ കൊറിയയില്‍ നിന്ന് ഒബാമ മടങ്ങിയപ്പോള്‍ ഉത്തര കൊറിയ ആണവപരീക്ഷണം നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തരകൊറിയ മുങ്ങിക്കപ്പലില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായാണ് ദക്ഷിണ കൊറിയയുടെ വെളിപ്പെടുത്തല്‍ വന്നത്. രാജ്യത്ത് കപ്പല്‍ നിര്‍മാണശാലയുള്ള കിഴക്കന്‍ തുറമുഖ നഗരമായ സിന്‍പോയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയത്. ഹ്രസ്വദൂര മിസൈല്‍ 600 കിലോമീറ്റര്‍ സഞ്ചരിച്ചു.

ദക്ഷിണ കൊറിയയില്‍ നിയുക്ത പ്രസിഡന്റ് യൂണ്‍ സോക് യൂളിന്റെ സ്ഥാനാരോഹണം പത്തിനു നടക്കാനിരിക്കെയാണ് പ്രകോപനം സൃഷ്ടിച്ച് പരീക്ഷണം. മുങ്ങിക്കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ ഇപ്പോള്‍ നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആദ്യത്തേത്. മിസൈല്‍ വിക്ഷേപണ ശേഷിയുള്ള ഏക മുങ്ങിക്കപ്പലായ 8.24 യോങ്ങുങ്ങാണ് ഇതിനായി ഉപയോഗിച്ചത്. ഉത്തര കൊറിയ ഈ വര്‍ഷം 15 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. യുഎസ് വരെയെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ ഹ്വാസോങ് 17ന്റെ പരീക്ഷണവും ഇതില്‍ ഉള്‍പ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (15 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (23 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (29 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (53 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (58 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends