വിജയ ദിനത്തിൽ ബൈഡന്റെ നെഞ്ചത്ത് വെടി പൊട്ടിച്ച് റഷ്യ! റഡാര്‍ തകര്‍തിരിഞ്ഞു..അടുത്തത് നാറ്റോയെന്ന് മുന്നറിയിപ്പ്
റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്‍റെ 75ാം ദിവസം ഉക്രൈനിലെ സൊളോട്ടയില്‍ അമേരിക്കയുടെ ഒരു റഡാര്‍ കേന്ദ്രം തകര്‍ത്തുകൊണ്ട് റഷ്യ യുദ്ധഗതി മാറാന്‍ പോവുകയാണെന്ന സൂചന ലോകത്തിന് നല്‍കിയിരിക്കുകയാണ്. ജര്‍മ്മനിക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയം നേടിയതിന്‍റെ വാര്‍ഷികദിനത്തില്‍ റഷ്യയിലെ റെഡ് സ്ക്വയറില്‍ നിന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ യുദ്ധത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളാണെന്ന പ്രഖ്യാപനവും ഇതിന്‍റെ സൂചനയാണ്.
മാത്രമല്ല, ഇനി മുതല്‍ ഉക്രൈനിലേക്ക് ആയുധങ്ങളുമായി പോകുന്ന യുഎസിന്‍റെയും നേറ്റോയുടെയും വാഹനങ്ങളെയും ആക്രമിക്കുമെന്ന പ്രഖ്യാപനം റഷ്യ നടത്തിയിരിക്കുകയാണ്. ഇതോടെ റഷ്യയെ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്ന യുഎസിനെയും ബ്രിട്ടനെയും പരസ്യമായി യുദ്ധത്തിന് വെല്ലുവിളിക്കുകയാണ് റഷ്യ. സമാധാനത്തിനുള്ള ഒരു നീക്കത്തിനും തയ്യാറില്ലാത്ത അമേരിക്കയെയും നേറ്റോയെയും സമാധാനത്തിന്‍റെ പാതയില്‍ എത്തിക്കാനുള്ള റഷ്യയുടെ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
നേരിട്ട് യുഎസിനും യുറോപ്പിനും എതിരെ ആക്രമണഭീഷണി മുഴക്കിയാലേ ഒരു വെടിനിര്‍ത്തല്‍ സാധ്യമാകൂ എന്ന് റഷ്യയ്ക്കറിയാം. ഇതിനോടുള്ള യുഎസിന്‍റെയും യൂറോപ്പിന്‍റെയും പ്രതികരണമാണ് ഇനി അറിയേണ്ടത്. കൈവിട്ടുപോയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹിറ്റ്ലറുടെ നാസികള്‍ക്കെതിരെ വിജയം നേടിയതിന്‍റെ വാര്‍ഷികാഘോഷം നടന്ന ഒക്ടോബര്‍ 9ന് പുടിന്‍ ലഘുപ്രസംഗം മാത്രമാണ് നടത്തിയത്. ലോകം പ്രതീക്ഷിച്ചതുപോലെയുള്ള പരസ്യമായ വെല്ലുവിളികള്‍ ഉണ്ടായില്ല.
പക്ഷെ തിങ്കളാഴ്ച യുഎസിന്‍റെ റഡാര്‍ തകര്‍ത്തതും നേറ്റോയും യുഎസും ഉക്രൈനില്‍ ആയുധം കൊണ്ടുവരുന്ന വാഹനങ്ങള്‍ തകര്‍ക്കുമെന്ന പ്രഖ്യാപനവും യുദ്ധത്തിന്‍റെ ഗതി വരും നാളുകളില്‍ മാറുമെന്നതിന്‍റെ സൂചനയാണ്. 10,000ല്‍ പരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍-നേറ്റോ തീരുമാനത്തിനെതിരെ ഇനി മൂന്നാം ലോകയുദ്ധം വേണ്ടി വന്നേയ്ക്കുമെന്ന് കഴിഞ്ഞ ദിവസം റഷ്യ വെല്ലുവിളിച്ചിരുന്നു.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം നടക്കുമ്പോൾ 90 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്.
തുടർന്നു തീപടർന്നതു മണിക്കൂറുകളോളം നീണ്ടു. കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്കു പരുക്കുണ്ട്. പൊപസ്ന നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെന്നു റഷ്യൻ റിപ്പബ്ലിക്കായ ചെച്നിയയുടെ നേതാവ് റംസാൻ കാഡിറോവ് അവകാശപ്പെട്ടതിനു പിന്നാലെ ഇവിടെനിന്ന് യുക്രെയ്ൻ സൈനികർ പിന്മാറിയെന്ന് ലുഹാൻസ്ക് ഗവർണറുടെ പ്രഖ്യാപനവുമെത്തി.
മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് 182 പേരെ ഒഴിപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെസിമെൻ മേഖലയിലെത്തിച്ചതായി റഷ്യൻ അനുകൂല സംഘങ്ങൾ അവകാശപ്പെട്ടു. ഇവരിൽ യുക്രെയ്ൻ സർക്കാരിന്റെ കീഴിലുള്ള മേഖലകളിലേക്കു പോകേണ്ടവരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാദൗത്യ സംഘങ്ങൾക്കു കൈമാറി. ഉരുക്കു ഫാക്ടറിയിൽനിന്ന് 300 പേരെ ഒഴിപ്പിച്ചെന്നും ഇനി ശേഷിക്കുന്നത് സൈനികരും ആരോഗ്യപ്രവർത്തകരുമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു...
https://www.facebook.com/Malayalivartha


























