ലോക മഹായുദ്ധത്തിന് യൂറോപ്പിനെ ഇളക്കിവിട്ട് സെലന്‍സ്‌കി; യുക്രൈന്‍ സന്ദര്‍ശനം ഒഴിവാക്കി ബൈഡന്

റഷ്യ ഇത്രയും പ്രശ്‌നങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ഉണ്ടാക്കിയിട്ടും യുറോപ്പ് കയറി അടിക്കാത്തലുള്ള എല്ലാ അസ്വസ്ഥതയും പ്രകടിപ്പിച്ച് സെലന്‍സ്‌കി. മരണം വരെയും റഷ്യയ്‌ക്കെതിരെ പോരാടും എന്ന് പ്രഖ്യാപിച്ച സെലന്‍സ്‌കി. യൂറോപ്പ് ഇപ്പോള്‍ സ്വീകരിക്കുന്ന സംയമനം ദൂര വ്യാപകമായി നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഇത് സെലന്‍സ്‌കിയുടെ ലോക മഹായുദ്ധം ഉണ്ടാക്കാനുള്ള തന്ത്രമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
'സമ്പൂര്‍ണ യുദ്ധത്തിന്റെ തിന്മ യുക്രൈനില്‍ നിന്ന് യൂറോപ്പിലേക്ക് കൊണ്ടുവന്നതിന്' റഷ്യയ്ക്ക് നല്‍കേണ്ട തിരിച്ചടിയെക്കുറിച്ച് യൂറോപ്പ് ചിന്തിച്ച് തുടങ്ങണം എന്നാണ് സെലെന്‍സ്‌കി പറയുന്നത്. ചരിത്രം റഷ്യയെ ഉത്തരവാദിയാക്കുമെന്നുതന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്നലെ രാത്രി പുറത്തിറക്കിയ വീഡിയോ പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.
യൂറോപ്പിന്റെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും 'ഞങ്ങള്‍, ഉക്രേനിയക്കാര്‍, ഞങ്ങളുടെ പ്രതിരോധത്തിനും വിജയത്തിനും നീതി പുനഃസ്ഥാപിക്കുന്നതിനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും. ഇന്നും, നാളെയും, അധിനിവേശക്കാരില്‍ നിന്ന് ഉക്രെയ്‌നെ മോചിപ്പിക്കുന്നതിന് ആവശ്യമായ എന്തു നടപടിയും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇതിനോടൊപ്പം തന്നെ യുറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട് യുക്രൈന്‍. 'യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓരോ രാജ്യവും പൂര്‍ത്തിയാക്കേണ്ട ഒരു പ്രത്യേക ചോദ്യാവലിക്കുള്ള ഉത്തരങ്ങളുടെ രണ്ടാം ഭാഗം തന്റെ രാജ്യം നല്‍കിയിട്ടുണ്ട്' എന്നും സെലെന്‍സ്‌കി വ്യക്തമാക്കി.
രാജ്യത്തെ പ്രതിരോധിക്കുന്ന എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടും ഉക്രേനിയന്‍ പതാക ഒരിക്കല്‍ കൂടി അവിടുത്തെ എല്ലാ നഗരങ്ങളിലും പറക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ അടുത്തിടെ ഉക്രെയ്‌നിലേക്ക് പോയെങ്കിലും, പ്രസിഡന്റ് ജോ ബൈഡന് യുക്രൈന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മെയ് 9 ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് ഇ്കകാര്യം അറിയിച്ചത്.
മാതൃദിനത്തില്‍, ജില്‍ ബൈഡന്‍ ഉക്രെയ്‌നില്‍ അപ്രതീക്ഷിതമായിട്ടാണ് സന്ദര്‍ശനം നടത്തിയത്, അവിടെ ഉക്രേനിയന്‍ പ്രഥമ വനിത ഒലീന സെലെന്‍സ്‌കയെ കണ്ടുമുട്ടി. ഫെബ്രുവരിയില്‍ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം സെലെന്‍സ്‌ക ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. യുഎസിലെയും ഉക്രെയ്‌നിലെയും പ്രഥമ വനിതകള്‍ പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ ഉസ്‌ഹോറോഡിലെ ഒരു സ്‌കൂളില്‍ ഏകദേശം രണ്ട് മണിക്കൂറോളം ഒരുമിച്ച് ചെലവഴിച്ചിരുന്നു.
https://www.facebook.com/Malayalivartha


























