സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ആകാശം,ചുവന്നു തുടുത്ത് മേഘം..എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചുവിരണ്ട് ജനം.. ലോകം അവസാനിക്കുന്നുവോ എന്ന് സമൂഹമാധ്യമം...

ചൈനയിലെ സൂഷാനില്‍ ആകാശം രക്തവര്‍ണമണിഞ്ഞതതോടെ ആകാംക്ഷയും അമ്ബരപ്പും പരിഭ്രാന്തിയും നിറഞ്ഞ് ജനങ്ങള്‍. കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ സെയ്ജാങ്ങില്‍ ഉള്‍പ്പെട്ട പ്രദേശമാണ് തുറമുഖ നഗരമായ സൂഷാന്‍.
ഒട്ടേറെ ദ്വീപുകള്‍ അടങ്ങുന്ന ഈ നഗരത്തില്‍ ആറായിരം വര്‍ഷത്തിലധികമായി മനുഷ്യവാസമുണ്ടെന്നു കരുതപ്പെടുന്നു. മധ്യകാലഘട്ടങ്ങളില്‍ കടല്‍ക്കൊള്ളക്കാരും രാജഭരണത്തെ എതിര്‍ത്ത വിമതരും താവളമാക്കിയ സൂഷാനിലെ ആകാശം ചോരച്ചുവപ്പായതോടെ ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ക്കാണ് സാമൂഹിക മാധ്യമങ്ങളും സാക്ഷ്യം വഹിച്ചത്.
ജനങ്ങളില്‍ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്‌റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയില്‍ പ്രചരിപ്പിച്ചു. ട്വിറ്ററില്‍ നിഗൂഢവാദ സിദ്ധാന്തക്കാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കും ഇതു വഴിവച്ചു. ലോകാവസാനത്തിന്‌റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലര്‍ വാദിച്ചത്.
സിദ്ധാന്തങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സൂഷാനിലെ അധികൃതര്‍ പ്രതിഭാസത്തിന്‌റെ ശാസ്ത്രീയ കാരണവുമായി രംഗത്തെത്തി. തുറമുഖത്തിനടുത്ത് പ്രകാശത്തിന്‌റെ അപവര്‍ത്തനം, ചിതറല്‍ എന്നീ പ്രതിഭാസങ്ങളാണ് ചുവന്നു തുടുത്ത വിചിത്ര ആകാശത്തിനു കാരണമായതെന്ന് അവര്‍ പ്രസ്താവിച്ചു.
കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്‌റോസോളുകളായി മാറുമെന്നും ഇവ മത്സ്യബന്ധന നൗകകളില്‍ നിന്നും കപ്പലുകളില്‍ നിന്നുമുള്ള പ്രകാശം വലിയ രീതിയില്‍ അപവര്‍ത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നതെന്ന് അധികൃതര്‍ കണ്ടെത്തി.
ചൈനയുടെ ദേശീയ ടെലിവിഷന്‍ മാധ്യമമായ സിസിടിവി നിരവധി ശാസ്ത്രജ്ഞരും സമുദ്രമേഖലാ വിദഗ്ധരുമായി സംഭവത്തില്‍ ചര്‍ച്ച നടത്തുകയും ഇതു തന്നെയാണു കാരണമെന്നു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ സംഭവം തരംഗം സൃഷ്ടിച്ചു. ചൈനയിലെ പ്രബല സമൂഹമാധ്യമമായ വൈയ്‌ബോയില്‍ ഇതിന്‌റെ വിഡിയോകള്‍ക്ക് 15 കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചു.
രക്തവര്‍ണാഭമായ ആകാശം മുന്‍പും പലയിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം കാട്ടുതീ സംഭവിച്ച മേഖലകളിലെ ആകാശത്തും ഇതേ പോലെ വര്‍ണമാറ്റം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























